Get Updates
Get notified of breaking news, exclusive insights, and must-see stories!

സഹകരണബാങ്കില്‍ നാലു കോടിയുടെ കവര്‍ച്ച

പാലക്കാട് : കാഞ്ഞിക്കുളം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഏഴക്കാട് ശാഖയില്‍ വന്‍ കവര്‍ച്ച. നാല് കോടി രൂപയുടെ സ്വര്‍ണ്ണവും 2.5 ലക്ഷം രൂപയുമാണ് മോഷ്ടിക്കപ്പെട്ടത്.

വ്യാഴാഴ്ച്ച അര്‍ദ്ധരാത്രിയാണ് കവര്‍ച്ച നടന്നതെന്ന് പോലിസ് പറഞ്ഞു. കാവല്‍ക്കാരന്‍ ചന്ദ്രന്റെ കൈകാലുകള്‍ കെട്ടി പുതപ്പിട്ട് മൂടിയ ശേഷം സ്ഥാപനത്തിന്റെ പൂട്ട് തകര്‍ത്ത് അകത്തു കടന്നാണ് കൊളളസംഘം മോഷണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

ഏഴു പേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് കെ.എ ചന്ദ്രന്‍ പോലിസിനോടു പറഞ്ഞു. സംസ്ഥാനത്തിനു വെളിയില്‍ നിന്നുളള സംഘമാണെന്നാണ് അവരുടെ സംഭാഷണത്തില്‍ നിന്നു വ്യക്തമായതെന്നും ഇയാള്‍ പറഞ്ഞു.

കോങ്ങാടിനു 15 കിലോമീറ്റര്‍ ദൂരെ സ്ഥിതി ചെയ്യുന്ന ഏഴക്കാട് ശാഖയില്‍ നിന്നു 44 കിലോ സ്വര്‍ണ്ണമാണ് പൂട്ടുകള്‍ തകര്‍ത്ത് കവര്‍ന്നതെന്ന് ബാങ്ക് അധികൃതര്‍ മൊഴിനല്‍കി. ഉന്നത പോലിസ് സംഘവും വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. സാഹചര്യത്തെളിവുകളുടെയും കവര്‍ച്ചാ രീതിയുടെയും അടിസ്ഥാനത്തില്‍ ബാങ്ക് കവര്‍ച്ചയ്ക്ക് കുപ്രസിദ്ധി നേടിയ തമിഴ് സംഘങ്ങളാണ് ഇതിനു പിന്നിലെന്ന് നിഗമനത്തിലാണ് പോലിസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+