ഹിലാലിന്റെ അഭിഭാഷകന്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി
മലപ്പുറം: ഫിബ്രവരി 26ന് കോടതിയില്‍ ഹാജരാകുന്നതില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കൈക്കൂലിക്കേസ് പ്രതി ഹിലാല്‍ മുഹമ്മദിന്റെ അഭിഭാഷകന്‍ നല്‍കിയ ഹര്‍ജി ജുഡീഷ്യല്‍ ഒന്നാം ാസ് മജിസ്ട്രേട്ട് തള്ളി.
26ന് കോടതിയിലെത്താന്‍ അഭിഭാഷകന് അസൗകര്യമുണ്ടെന്ന് കാണിച്ചാണ് ഹര്‍ജി നല്‍കിയിരുന്നത്.
കോഫെപോസെ കേസില്‍ ഉള്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഇല്ലിക്കല്‍ മൂസഹാജിയെന്ന ആളില്‍ നിന്നും 35.5 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ഹിലാലിനെതാരായ കേസ്.
ഈ കേസില്‍ ജാമ്യം ലഭിയ്ക്കുന്നതിനായി നല്‍കിയ പാസ്പോര്‍ട്ട് കോടതിയിലിരിക്കേ ഹിലാല്‍ വിദേശയാത്ര നടത്തിയത് വിവാദമായിട്ടുണ്ട്. പാസ്പോര്‍ട്ട് കോടതിയിലിരിക്കെ വിദേശയാത്ര നടത്തിയതിനാല്‍ ഇയാളുടെ ജാമ്യം റദ്ദാക്കണമെന്ന് ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.
കോടതി തിരിച്ചുനല്‍കിയിട്ടുണ്ടെന്നും തന്റെ കൈവശമുണ്ടെന്നും ഹിലാല്‍ അവകാശപ്പെടുന്ന യാത്രാരേഖ 26ന് ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications