ഐസ്ക്രീം കേസ്: വിധി പറയുന്നത് സുപ്രിം കോടതി സ്റേ ചെയ്തു
ദില്ലി: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ ഹൈക്കോടതി വിധി പറയുന്നത് സുപ്രിം കോടതി സ്റേ ചെയ്തു. അന്വേഷി പ്രസിഡന്റ് കെ.അജിതയുടെ വാദം കൂടി കേട്ട ശേഷമേ അന്തിമ വിധി പറയാവൂവെന്ന് കോടതി നിര്‍ദ്ദേശിച്ചു.
ജസ്റിസുമാരായ ബി.എന്‍. അഗര്‍വാള്‍, നൗലേക്കര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഈ ഉത്തരവിട്ടത്.
കോടതി മാറ്റണമെന്ന അജിതയുടെ ഹര്‍ജി കോടതിയലക്ഷ്യമാണെന്ന് ഹൈക്കോടതി പ്രസ്താവിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഹൈക്കോടതിയില്‍ കേസ് വാദിക്കുന്നതിനിടെ അജിതയുടെ അഭിഭാഷക വക്കാലത്ത് ഒഴിഞ്ഞു. പുതിയ അഭിഭാഷകരെ ഹാജരാക്കാന്‍ അജിത സമയം ആവശ്യപ്പെട്ടെങ്കിലും ഹൈക്കോടതി അംഗീകരിച്ചിരുന്നില്ല.ഈ സാഹചര്യത്തിലാണ് അജിത സുപ്രീംകോടതിയൈ സമീപിച്ചത്.
വിചാരണ കോടതിയ്ക്ക് തുടരാമെന്ന് തുടരാമെന്ന് വ്യക്തമാക്കി സുപ്രിം കോടതി ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ ഉത്തരവിട്ടു.












Click it and Unblock the Notifications