Get Updates
Get notified of breaking news, exclusive insights, and must-see stories!

എഡിബി പ്രബന്ധരചനാ മത്സരത്തില്‍ മലയാളി വിദ്യാര്‍ത്ഥിക്ക് ജയം

തിരുവനന്തപുരം: ഏഷ്യന്‍ വികസന ബാങ്ക് (എഡിബി) നടത്തിയ പ്രബന്ധരചനാ മത്സരത്തില്‍ വിജയം നേടിയവരില്‍ മലയാളി വിദ്യാര്‍ത്ഥിയും.

ബാംഗ്ലൂര്‍ ലോ സ്കൂള്‍ വിദ്യാര്‍ത്ഥിയായ കല്യാണി രാംനാഥാണ് മത്സരത്തില്‍ വിജയം നേടിയത്. തിരുവനന്തപുരം കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്ക് മാനേജിംഗ് ഡയറക്ടര്‍ എസ്. രാംനാഥിന്റെ മകളാണ് കല്യാണി.

എഡിബിയും ജാപ്പനീസ് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളുടെ സംഘടനയായ റോഡും ചേര്‍ന്നാണ് മത്സരം സംഘടിപ്പിച്ചത്. ഏഷ്യയുടെ വികസനപ്രശ്നങ്ങളെക്കുറിച്ച് നൂറ് സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും മുന്നോട്ടുവയ്ക്കാനുള്ള അവസരം നല്‍കുക എന്നനിലയ്ക്കാണ് മത്സരം സംഘടിപ്പിച്ചത്.

മാര്‍ച്ച് 17ന് ക്യോടോയില്‍ നടക്കുന്ന യൂത്ത് ഫോറത്തില്‍ മത്സരവിജയികള്‍ക്ക് സസ്റൈനബിള്‍ ഡവലപ്പ്മെന്റ് സംബന്ധിച്ച പ്രശ്നങ്ങളെക്കുറിച്ച് തങ്ങളുടെ ആശയങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരവും ഇതിന്റെ സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.

ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഈ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി കല്യാണിയ്ക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. മാത്രമല്ല ഈ വിഷയത്തല്‍ സമ്മാനാര്‍ഹമായ പ്രബന്ധങ്ങളെല്ലാം ഉള്‍പ്പെടുത്തി പുസ്തകം പ്രസിദ്ധപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ടെന്ന് എഡിബിയുടെ റീജ്യനല്‍ ആന്റ് സസ്റൈനബിള്‍ ഡിപ്പാട്ട്മെന്റ് ഡയറക്ടര്‍ ജനറല്‍ ബിന്ദു എന്‍ ലൊഹാനി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+