കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സുപ്രീംകോടതി റദ്ദാക്കി

  • By Staff
Google Oneindia Malayalam News

ദില്ലി : ജസ്റിസ് നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സുപ്രീം കോടതി റദ്ദാക്കി. കേരളത്തിലെ സാമൂഹിക സാഹചര്യങ്ങള്‍ക്ക് യോജിച്ചതല്ല റിപ്പോര്‍ട്ടെന്നു കാണിച്ചു എന്‍എസ്എസ് ഉള്‍പ്പെടെയുളള സമുദായങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തിലാണു വിധി.

സംവരണ കാര്യത്തിലെ ക്രീമിലയറിനെക്കുറിച്ചു പഠിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് പകരം പുതിയ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് മറ്റൊരു കമ്മീഷനെ നിയമിക്കുന്നതു സംബന്ധിച്ച് ആലോചിക്കണമെന്ന് കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം മേല്‍ത്തട്ടുകാരെ ഫലപ്രദമായി കണ്ടെത്താനാകില്ലെന്ന എന്‍എസ്എസ് വാദം കോടതി അംഗീകരിച്ചു. പിന്നോക്ക വിഭാഗങ്ങളിലുളളവരെല്ലാം ആനുകൂല്യങ്ങള്‍ അനുഭവിക്കുന്നവരാണെന്നും സംഘടന കോടതിയെ ബോധിപ്പിച്ചിരുന്നു.

സര്‍ക്കാര്‍ സര്‍വീസിലെ പിന്നോക്ക പ്രാതിനിധ്യം സംബന്ധിച്ച റിപ്പോര്‍ട്ടിനെക്കുറിച്ച് വിധിയില്‍ പരാമര്‍ശിച്ചിട്ടില്ല. എന്നാല്‍ കമ്മീഷന്‍ നിര്‍ദേശിച്ച മാര്‍ഗങ്ങളിലൂടെ ക്രീമിലെയര്‍ നിര്‍ണയം സാധ്യമല്ലെന്ന് കോടതി കണ്ടെത്തി. പിന്നോക്ക വിഭാഗങ്ങളിലെ എല്ലാ വിഭാഗങ്ങളും സംവരണത്തിന്റെ ആനുകൂല്യം അനുഭവിക്കുന്നു എന്നാണ് എന്‍എസ്എസ് വാദിച്ചത്.

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍ വിധിയെ സ്വാഗതം ചെയ്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X