തട്ടേക്കാട് ബോട്ടപകടം: 10 ലക്ഷം നഷ്ടപരിഹാരമാവശ്യപ്പെട്ട് ഹര്‍ജി
കൊച്ചി: തട്ടേക്കാട് ബോട്ടപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.
ഈ തുക ബന്ധപ്പെട്ട സ്കൂളുകളില്‍ നിന്നും ഈടാക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
വിനോദയാത്രകള്‍ക്ക് ഡിഇഒയുടെ മുന്‍കൂര്‍ അനുവാദം വേണമെന്ന് വ്യവസ്ഥയുണ്ടാക്കണമെന്നും വിനോദയാത്രകള്‍ക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഹൈക്കോടതി അഭിഭാഷകനായ ജിബു പി. തോമസാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി സര്‍ക്കാറിനും എളവൂര്‍ സെന്റ് ആന്റണീസ് സ്കൂളിനും നോട്ടീസ് അയച്ചിട്ടുണ്ട്.












Click it and Unblock the Notifications