എസ്എസ്എല്‍സി പരീക്ഷ പോലിസ് കാവലില്‍
തിരുവനന്തപുരം: പൊലിസ് കാവലിലായിരിക്കും ഇപ്രാവശ്യത്തെ എസ്എസ് എല്‍ സി പരീക്ഷ നടത്തുകയെന്ന് മന്ത്രി എം. എ ബേബി അറിയിച്ചു. ഇതിനായി ഡിജിപി ഉള്‍പ്പെടെയുളളവരുടെ യോഗം വിളിക്കും.
ഇതിനിടെ മാതൃകാ പരീക്ഷയുടെ ചോദ്യക്കടലാസിനു പുറമെ ഉത്തരങ്ങളുടെ പട്ടികയും ചോര്‍ന്നതായി തെളിഞ്ഞു. ഉത്തരക്കടലാസ് പരിശോധിക്കുന്ന അധ്യാപകര്‍ക്ക് നല്‍കുന്ന ഉത്തരപട്ടികയാണ് ചോര്‍ന്നത്.
ചോദ്യച്ചോര്‍ച്ച അന്വേഷിക്കുന്ന എസ്പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുളളള പ്രത്യേക ക്രൈംബ്രാഞ്ച് സംഘമാണ് ഇതു കണ്ടെത്തിയത്. സാമൂഹ്യശാസ്ത്രത്തിന്റെ ഉത്തരപ്പട്ടികയാണു ചോര്‍ന്നത്. തലസ്ഥാനത്തെ ഒരു വിദ്യാര്‍ഥിയുടെ പക്കല്‍ കാണപ്പെട്ട ഈ പട്ടിക അധ്യാപിക വാങ്ങി പിന്നീട് അന്വേഷണ സംഘത്തെ ഏല്‍പ്പിച്ചു.
മാതൃകാ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നത് ഗൗരവമായാണ് കാണുന്നതെന്നും വകുപ്പുതല അന്വേഷണത്തിനും ക്രൈംബ്രാഞ്ച് അന്വേഷണത്തിനും നിര്‍ദേശം നല്‍കിയിട്ടുണ്ടന്നെന്നും മന്ത്രി പറഞ്ഞു. മാതൃകാ പരീക്ഷയുടെ ചോദ്യപേപ്പര്‍ വിതരണം വിവിധ ഏജന്‍സികളെ ഏല്‍പ്പിച്ചതില്‍ അപാകതയില്ല.
ചോദ്യപേപ്പര്‍ വിതരണത്തില്‍ പുതിയ രീതി ആവിഷ്കരിച്ചതിനാലാണ് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ നേരിട്ട് മാതൃകാ പരീക്ഷയുടെ ചോദ്യപേപ്പര്‍ വിതരണം ചെയ്യുന്നത്. കെഎസ് ടി എ,അക്കാദമിക് കൗണ്‍സില്‍,ഹെഡ് മാസ്റ്റേഴസ്് അസോസിയേഷന്‍, പാലാ രൂപത, ചങ്ങനാശ്ശേരി അതിരൂപത, എന്‍എസ്എസ് എന്നീ ഏജന്‍സികളാണ് ഇത്തവണ ചോദ്യപേപ്പര്‍ വിതരണം ചെയ്തത്.
അന്വേഷണത്തിന്റെ ഭാഗമായി ചോദ്യക്കടലാസ് ചോര്‍ന്ന നാലു സ്കൂളുകളില്‍ ഉദ്യോസ്ഥര്‍ തെളിവെടുപ്പു നടത്തി. എസ്എംവി സ്കൂള്‍,ക്രൈസ്റ് നഗര്‍ സ്കൂള്‍, മോഡല്‍ സ്കൂള്‍, അട്ടക്കുളങ്ങര സ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന.
ചോദ്യക്കടലാസ് അച്ചടിക്കാന്‍ ചുമതലപ്പെടുത്തിയ അധ്യാപക സംഘടനാ നേതാക്കളുടെയും മൊഴിയെടുത്തു.സിപിഎം അധ്യാപക സംഘടനയിലെ ചേരിപ്പോരോ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ പ്രതിപക്ഷ സംഘടനകളുടെ ശ്രമമോ ചോര്‍ച്ചയ്ക്കു പിന്നിലുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
ചോദ്യക്കടലാസ് അച്ചടിച്ച പ്രസുകളുടെ വിവരം ശേഖരിച്ചു അവിടെനിന്നു ചോര്‍ന്നുവോയെന്നും അന്വേഷിക്കും. പരീക്ഷാഭവനില്‍ പരിശോധന നടത്തിയതില്‍ നിന്നും സീലോ ഒപ്പോ കാര്യമായ പാക്കിങ്ങോ ഇല്ലാതെയാണ് ചോദ്യക്കടലാസുകള്‍ സൂക്ഷിച്ചിരുന്നതെന്നു തെളിഞ്ഞതായി അന്വേഷണസംഘം പറഞ്ഞു.
സ്കൂളിലെത്തുമ്പോള്‍ പായ്ക്കറ്റുകള്‍ ആര്‍ക്കും തുറന്നു പരിശോധിക്കാവുന്ന രീതിയിലാണ് കാണപ്പെട്ടത്. പൊതു വിദ്യാഭ്യാസ ഡയ്റക്ടര്‍ എം ശിവശങ്കര്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. ഡിപിഐ ഓഫിസിനെ ചുറ്റിപറ്റിയും അന്വേഷണം നടത്തുന്നുണ്ടെന്നും ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറഞ്ഞു.












Click it and Unblock the Notifications