ക്വത്റോച്ചി അര്‍ജന്റീനയില്‍ അറസ്റില്‍
ന്യൂഡല്‍ഹി: ബോഫോഴ്സ് കേസില്‍ പതിന്നാലു വര്‍ഷമായി സി.ബി.ഐ. തിരയുന്ന ഇറ്റാലിയന്‍ ബിസിനസുകാരന്‍ ഒട്ടാവിയോ ക്വത്റോച്ചിയെ അര്‍ജന്റീനയില്‍ അറസ്റ് ചെയ്തു. കുറ്റവാളികളെ കൈമാറുന്ന നിയമനുസരിച്ച് ക്വത്റോച്ചിയെ വിട്ടുനല്‍കണമെന്ന് സി.ബി.ഐ. അര്‍ജന്റീനയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അറസ്റ് നടന്നിട്ട് രണ്ട് ആഴ്ച ആയെങ്കിലും ഇപ്പോഴാണ് ഇക്കാര്യം സി ബി ഐ പുറത്ത് വിടുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി ദില്ലിയില്‍ ക്വത്ത്റോച്ചിയെ ഇന്ത്യയിലേയ്ക്ക് കൊണ്ട് വരാന്‍ ആവശ്യപ്പെടണോ എന്ന് തീരുമാനിയ്ക്കാന്‍ ഉയര്‍ന്ന രാഷ്ട്രീയ ചര്‍ച്ചകള്‍ നടക്കുകയായിരുന്നു. പ്രശ്നം കുത്തിപ്പൊക്കി കോണ്‍ഗ്രസ് സര്‍ക്കാരിനെ നേരിടാനാണ് ബിജെപിയുടെ ശ്രമം.
അന്താരാഷ്ട്ര കുറ്റാന്വേഷണ ഏജന്‍സിയായ ഇന്റര്‍പോള്‍ റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ള കുറ്റവാളിയാണ് ക്വത്റോച്ചി. ബ്യൂണസ് അയേഴ്സിലേക്ക് പോകുന്നതിനിടെ ഇഗേയു വിമാനത്താവളത്തില്‍നിന്ന് ഫിബ്രവരി എട്ടിനാണ് ക്വത്റോച്ചിയെ അറസ്റ് ചെയ്ത് കരുതല്‍ത്തടവില്‍ വെച്ചിരിക്കുന്നതെന്ന് സി.ബി.ഐ. വെള്ളിയാഴ്ച രാത്രി അറിയിച്ചു. രേഖകള്‍ പരിശോധിച്ചശേഷം നയതന്ത്രവഴിയിലൂടെ അര്‍ജന്റീനയോട് ക്വത്റോച്ചിയെ വിട്ടുതരണമെന്നാവശ്യപ്പെടുമെന്ന് സി.ബി.ഐ. അറിയിച്ചു.
ഇന്ത്യയും അര്‍ജന്റീനയും തമ്മില്‍ കുറ്റവാളികളെ കൈമാറുന്ന കരാര്‍ ഇല്ലാത്തതിനാല്‍ അര്‍ജന്റീനയുടെ നിയമമനുസരിച്ചുള്ള ഔദ്യോഗിക നടപടിക്രമങ്ങള്‍ കൈക്കൊള്ളേണ്ടിവരും. ക്വത്റോച്ചിയെ തടങ്കലില്‍വെച്ച് ദിവസത്തിനകം വിട്ടുകിട്ടാനുള്ള അപേക്ഷ നല്‍കണമെന്നത് നിര്‍ബന്ധമാണ്. അര്‍ജന്റീന സര്‍ക്കാറാണ് ഔദ്യോഗികമായി അറസ്റുവിവരം ഇന്ത്യയെ അറിയിച്ചത്. ഇന്റര്‍പോളും ഈ വിവരം സി.ബി.ഐ.ക്ക് കൈമാറി.












Click it and Unblock the Notifications