കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും രാഷ്ട്രപതിയാവാനില്ല: കലാം

  • By Staff
Google Oneindia Malayalam News

ദില്ലി: രണ്ടാം വട്ടവും രാഷ്ട്രപതിവാന്‍ താത്പര്യപ്പെടുന്നില്ലെന്ന് രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാം സൂചിപ്പിച്ചു. രാഷ്ട്രപതി പദത്തില്‍ നാല് മാസം മാത്രം അവശേഷിക്കെയാണ് കലാം ഈ സൂചന നല്‍കിയത്.

മദ്രാസ് ഇന്‍സ്റിറ്റിൂട്ട് ഓഫ് ടെക്നോളജിയിലെ ഒരു പ്രഭാഷണത്തിനിടെയാണ് രാഷ്ട്രപതി ഇത് സൂചിപ്പിച്ചത്. ജൂലൈയില്‍ നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിനായി രാഷ്ട്രീയ കക്ഷികള്‍ നടത്തുന്ന അണിയറ നീക്കങ്ങള്‍ക്കിടെയാണ് രാഷ്ട്രപതിയുടെ ഈ പ്രസ്താവന.

മൂന്ന് മാസത്തിനുള്ളില്‍ ഞാന്‍ ഇവിടെ മടങ്ങിവരും. നാനോ ടെക്നോളജിയില്‍ പ്രഭാഷണങ്ങള്‍ നടത്തും. ബിരുദത്തിന് മുന്‍പുള്ള വിദ്യാര്‍ഥികളെ പഠിപ്പിക്കാനാണ് എനിക്ക് താല്‍പര്യം - ചെന്നൈയിലെ പ്രഭാഷണത്തില്‍ കലാം പറഞ്ഞു.

മൂന്ന് മാസം മുന്‍പ് കലാമിനെ രാഷ്ട്രപതി ഭവനില്‍ സന്ദര്‍ശിച്ച എന്‍ഡിഎ അംഗങ്ങള്‍ വീണ്ടും മത്സരിക്കാന്‍ രംഗത്തുണ്ടെങ്കില്‍ എന്‍ഡിഎ അദ്ദേഹത്തെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X