തീവണ്ടി യാത്രാക്കൂലി കുറച്ചേക്കും
ദില്ലി: റെയില്‍വെ മന്ത്രി ലാലു പ്രസാദ് യാദവ് തിങ്കളാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന റെയില്‍വെ ബജറ്റില്‍ രണ്ടാം ക്ലാസ്, അപ്പര്‍ ക്ലാസ് യാത്രാക്കൂലി കുറയ്ക്കാന്‍ നിര്‍ദേശമുണ്ടായേക്കും.
വിലക്കയറ്റം നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ചരക്കുകൂലിയില്‍ നേരിയ കുറവും വരുത്തിയേക്കും. യാത്രാക്കൂലിയില്‍ സ്ലീപ്പര്‍ ക്ലാസ്, സീസണ്‍ ടിക്കറ്റ് എന്നിവയുടെ നിരക്കില്‍ കുറവുണ്ടാവാനാണ് സാധ്യത. എസി ക്ലാസ് യാത്രാക്കൂലിയും കുറച്ചേക്കും.
കഴിഞ്ഞ വര്‍ഷവും എസി ക്ലാസ് യാത്രാക്കൂലി കുറച്ചിരുന്നു. വിമാന സര്‍വീസുകളില്‍ നിന്നമള്ള ശക്തമായ മത്സരത്തെ അതിജീവിക്കാന്‍ വേണ്ടിയായിരുന്നു ഇത്.












Click it and Unblock the Notifications