Get Updates
Get notified of breaking news, exclusive insights, and must-see stories!

തീരുമാനം മന്ത്രിയെ രക്ഷിക്കാനല്ല: വിശ്വന്‍

കോട്ടയം: ഏതെങ്കിലും മന്ത്രിയെ രക്ഷിക്കാനല്ല എഡിബി വായ്പ വാങ്ങാന്‍ തീരുമാനിച്ചതെന്ന് ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു.

അസോസിയേഷന്‍ ഓഫ് കേരള ഗവ.കോളേജ് ടീച്ചേഴ്സ് സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇടതുമുന്നണിയില്‍ മന്ത്രിസ്ഥാനത്തിനുവേണ്ടി ആരും ഓടിനടന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷത്തെ ചില മന്ത്രിമാര്‍ മന്ത്രിസ്ഥാനം വേണ്ടെന്നുപോലും പറഞ്ഞവരാണ്. ഇടതുമന്ത്രിമാര്‍ ആ ഉത്തരവാദിത്തം ഏല്പിച്ചതുകൊണ്ട് ഏറ്റെടുത്തവരാണ്. ഘടകകക്ഷികള്‍ സ്വന്തം അഭിപ്രായമുള്ളവരാണ്. എങ്കിലും ഒരാളുടെ മന്ത്രിസ്ഥാനം നിലനിര്‍ത്തുന്നതിനാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന പരസ്യ പ്രസ്താവന മുന്നണി ഐക്യത്തിന് ചേര്‍ന്നതല്ല.

എഡിബി കരാര്‍ എല്ലാ അര്‍ത്ഥത്തിലും നല്ലതാണെന്ന അഭിപ്രായം ഇല്ല. എന്നാല്‍ മറ്റു പല വായ്പകളുമായ താരതമ്യപ്പെടുത്തുമ്പോള്‍ കുഴപ്പമില്ല. ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടായ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് കരാറില്‍ യുഡിഎഫ് ഭേദഗതികള്‍ വരുത്തിയിരുന്നു. അതില്‍ വീണ്ടും മാറ്റങ്ങള്‍ വരുത്തിയാണ് ഇടതുമുന്നണി എഡിബി കരാര്‍ നടപ്പാക്കുന്നതെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+