തട്ടേക്കാട് ദുരന്തം: ബോട്ട് ഡ്രൈവര്‍ അറസ്റില്‍
കോതമംഗലം: തട്ടേക്കാട് ബോട്ടപകടത്തിനിടയാക്കിയ ബോട്ട് ഓടിച്ചിരുന്ന ബോട്ട് ഉടമ തട്ടേക്കാട് പാലകുന്നേല്‍ പി.എം. രാജുവിനെ(48) അറസ്റു ചെയ്തു.
പൈങ്ങോട്ടൂരിലെ രാജുവിന്റെ ഭാര്യവീട്ടില്‍ നിന്ന് ശനിയാഴ്ച പുലര്‍ച്ചെ നാലരയ്ക്കായിരുന്നു അറസ്റ്.
അപകടത്തിനിടെ ബോട്ടില്‍ നിന്ന് ചാടി നീന്തി രക്ഷപ്പെട്ട രാജു പൂയംകുട്ടി വനത്തില്‍ ഒളിവിലായിരുന്നു. വെള്ളിയാഴ്ച രാത്രി ഭാര്യവീട്ടില്‍ എത്തി. ഇതറിഞ്ഞ് മഫ്തി പോലീസ് വീട് വളയുകയായിരുന്നു.
ഡിവൈഎസ്പി ഡൊമനിക് ചാവറ, സിഐമാരായ ബിജു കെ.സ്റീഫന്‍, വി.യു.കുര്യാക്കോസ് എന്നിവരാണ് അറസ്റ് നടത്തിയത്. കോതമംഗലം സ്റേഷനില്‍ കൊണ്ടുവന്നതിനു ശേഷം കോടതിയില്‍ ഹാജരാക്കി.
മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കും ലൈസന്‍സി വ്യവസ്ഥകള്‍ ലംഘിച്ചതിനുമാണ് കേസ്.












Click it and Unblock the Notifications