Get Updates
Get notified of breaking news, exclusive insights, and must-see stories!

പി. ഭാസ്കരന്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത മലയാള കവിയും ഗാനരചയിതാവുമായ പി. ഭാസ്കരന്‍ അന്തരിച്ചു. തിരുവനന്തപുരത്ത് ജവഹര്‍നഗറിലെ വസതിയിലായിരുന്നു അന്ത്യം. 83 വയസായിരുന്നു.

വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. സംസ്കാരം തിങ്കളാഴ്ച നടക്കും.

ഭാസ്ക്കരന്‍ ആദ്യമായി ചലച്ചിത്രത്തിനു വേണ്ടി ഗാനരചന നിര്‍വഹിക്കുന്നത് 1949ല്‍ അപൂര്‍വ സഹോദരര്‍കള്‍ എന്ന തമിഴ് ചിത്രത്തിനുവേണ്ടിയാണ്. 1954ല്‍ റിലീസായ ചന്ദ്രികയാണ് ഗാനരചന നടത്തിയ ആദ്യ മലയാള ചിത്രം.

എതാണ്ടു നാലായിരത്തില്‍പ്പരം ഗാനങ്ങളുടെ കര്‍ത്താവാണ് ഭാസ്ക്കരന്‍. രാമു കാര്യാട്ടുമൊത്ത് അദ്ദേഹം സംവിധാനം ചെയ്ത നീലക്കുയില്‍ രാഷ്ട്രപതിയുടെ വെള്ളി മെഡല്‍ നേടി.

ഇരുപതാം വയസിലാണ് പി.ഭാസ്കരന്റെ ആദ്യ കവിതാസമാഹാരം പ്രസിദ്ധീകരിക്കുന്നത്. വിപ്ലവത്തിന്റെ വികാരതീവ്രതയ്ക്കൊപ്പം പ്രണയത്തിന്റെ മാധുര്യം തുളുമ്പുന്ന വരികളും അദ്ദേഹമെഴുതി. വയലാറിനെ പിന്‍പറ്റിയാണ് ആദ്യകാലത്ത് കവിതകളെഴുതിയത്. ഒറ്റക്കമ്പിയുള്ള തംബുരു 1981ല്‍ ഓടക്കുഴല്‍ അവാര്‍ഡും 1982 ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും നേടി.

1924 ഏപ്രില്‍ 21 ന് തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിലാണ് ജനനം. അച്ഛന്‍ പുല്ലൂറ്റ് പാടത്ത്വീട്ടില്‍ നന്ത്യേലത്ത് പി പത്മനാഭമേനോന്‍. അമ്മ അമ്മാളുവമ്മ. ആകാശവാണിയില്‍ അനൗണ്‍സര്‍, ഗാനരചയിതാവ്, തിരക്കഥാകൃത്ത്, ലേഖകന്‍, പത്രാധിപര്‍, നടന്‍, നിര്‍മ്മാതാവ്, സംവിധായകന്‍ തുടങ്ങി വിവിധമേഖലകളില്‍ വ്യാപരിച്ചിരുന്ന ഭാസ്ക്കരന്‍ 1957 മുതല്‍ 60 വരെ കേരളസംഗീതനാടക അക്കാദമി സെക്രട്ടറിയും പില്‍ക്കാലത്ത് അതിന്റെ ചെയര്‍മാനും ആയിരുന്നു.

സംസ്ഥാന ചലച്ചിത്രവികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡംഗവും പിന്നീട് ചെയര്‍മാനുമായ അദ്ദേഹം ചിത്രാഞ്ജലി സ്റുഡിയോ മാനേജരുമായിരുന്നു. മലയാള ചലച്ചിത്ര പരിഷത്തിന്റെ പ്രസിഡന്റ്, അഖിലേന്ത്യാ ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡംഗം, 1987, 88, 90 വര്‍ഷങ്ങളില്‍ ഇന്ത്യന്‍ പനോരമയിലേയ്ക്ക് ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്ന അഖിലേന്ത്യാ കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

ദേശാഭിമാനി, ജയകേരളം എന്നിവയുടെ പത്രാധിപസമിതിയംഗമായിരുന്ന ഭാസ്ക്കരന്‍ കുറച്ചുനാള്‍ ദീപിക വാരികയുടെ മുഖ്യ പത്രാധിപരായി സേവനമനുഷ്ഠിച്ചു. ഏഷ്യാനെറ്റിന്റെ സ്ഥാപക ചെയര്‍മാനായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+