സ്മാര്‍ട്ട് സിറ്റി: ടീകോമുമായി ചര്‍ച്ച തുടങ്ങി
തിരുവനന്തപുരം: കൊച്ചിയില്‍ സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരും ദുബായ് ടെക്നോളജി ആന്‍ഡ് മീഡിയ ഫ്രീസോണ്‍ അതോറിറ്റി (ടീകോം) അധികൃതരും തമ്മിലുള്ള ചര്‍ച്ച തുടങ്ങി. തിരുവനന്തപുരത്തെ മാസ്കോട്ട് ഹോട്ടലില്‍ വച്ചാണ് ചര്‍ച്ച.
ടീകോം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അബ്ദുല്‍ ലത്തീഫ് മുല്ല, ചീഫ് പ്ലാനിങ് ആന്‍ഡ് ഡെവലപ്മെന്റ് ഓഫീസര്‍ ദീപക് പത്മനാഭന്‍ എന്നിവര്‍ ഫിബ്രവരി ഏഴിന് നടത്തിയ കൂടിയാലോചനകളുടെ തുടര്‍ച്ചയായാണ് ചര്‍ച്ച. ഞായറാഴ്ച നടക്കുന്ന ചര്‍ച്ചയില്‍ ടീകോമിനെ പ്രതിനിധീകരിച്ച് ടീകോം ഡയറക്ടര്‍ ജനറല്‍ ഫരീദ് അബ്ദുള്‍ റഹ്മാനും ഡവലപ്മെന്റ് ഓഫീസര്‍ ബാജു ജോര്‍ജുമാണ് പങ്കെടുക്കുന്നത്.
ഭൂമിയുടെ വില, ഭൂവിനിയോഗം തുടങ്ങിയ കാര്യങ്ങളിലാണ് ഇനി തീരുമാനമെടുക്കേണ്ടത്. ഭൂമിക്ക് 104 കോടി നല്‍കാമെന്ന് നേരത്തേ പറഞ്ഞത് ഇ-മെയില്‍ സന്ദേശമയച്ചപ്പോഴുണ്ടായ പിഴവാണെന്ന് ടീകോം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഞായറാഴ്ച തീരുമാനമുണ്ടാകുമെന്ന് ഫരീദ് അബ്ദുള്‍ റഹ്മാനും ബാജു ജോര്‍ജും പറഞ്ഞു.












Click it and Unblock the Notifications