Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദര്‍ഭ മോഡല്‍ പുനരധിവാസ പദ്ധതിയില്‍ ഇടുക്കിയും ആലപ്പുഴയും

ദില്ലി: കാര്‍ഷിക പ്രതിസന്ധി നേരിടുന്നതിനായി കേന്ദ്രം പ്രഖ്യാപിച്ച വിദര്‍ഭ മോഡല്‍ പ്രത്യേക പുനരധിവാസ പദ്ധതിയില്‍ കേരളത്തില്‍ നിന്ന് ഇടുക്കി, ആലപ്പുഴ ജില്ലകളെക്കൂടി ഉള്‍പ്പെടുത്തി.

കേരളം, കര്‍ണാടകം, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നായി 31 ജില്ലകളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്താനായി തിരഞ്ഞെടുത്തിരുന്നത്.

കേരളത്തില്‍ നിന്ന് നിലവില്‍ കാസര്‍കോഡ്, വയനാട്, പാലക്കാട് ജില്ലകളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇതുപ്രകാരം സംസ്ഥാനത്തിന് 765കോടിയ രൂപയുടെ കേന്ദ്രസഹായമാണ് കേരളത്തിന് ലഭിച്ചിരുന്നത്.

കേരളത്തില്‍ നിന്ന് നിലവില്‍ കാസര്‍കോഡ്, വയനാട്, പാലക്കാട് ജില്ലകളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇതുപ്രകാരം സംസ്ഥാനത്തിന് 765കോടിയ രൂപയുടെ കേന്ദ്രസഹായമാണ് ലഭിച്ചിരുന്നത്.

ഇടുക്കി, ആലപ്പുഴ ജില്ലകളെക്കൂടി ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാനം നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇടുക്കി, ആലപ്പുഴ, കുട്ടനാട് മേഖലയെപ്പറ്റി പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചെന്നൈയിലെ സ്വാമിനാഥന്‍ ഫൗണ്ടേഷനോട് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം കുട്ടനാട് മേഖലയുടെ വികസനത്തിനായി 150 കോടിയുടെ അടിയന്തര സഹായം അനുവദിയ്ക്കണമെന്ന് കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുകയും ചെയ്തു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആലപ്പുഴയെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്.ഇടുക്കിയിലെ തോട്ടം മേഖലയില്‍ പ്രത്യേക പുനരുജ്ജീവന പദ്ധതികളാണ് കേന്ദ്രം ഉദ്ദേശിയ്ക്കുന്നത്.

ഇരു ജില്ലകളിലും അര്‍ഹതയുള്ള കര്‍ഷകര്‍ക്ക് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പാ സൗകര്യങ്ങള്‍ ഉറപ്പാക്കാനുള്ള നടപടികളും പദ്ധിതിയിലുണ്ടാകും. വിദര്‍ഭ പാക്കേജ് പ്രഖ്യാപിയ്ക്കപ്പെട്ട ജില്ലകളിലെ ഹ്രസ്വകാല വായ്പകള്‍ ദീര്‍ഘകാല വായ്പകളാക്കി മാറ്റണമെന്ന് റിസര്‍വ്ബാങ്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+