മുലായം തിങ്കളാഴ്ച വിശ്വാസ വോട്ട് തേടും
ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മുലായം സിംഗ് യാദവ് തിങ്കളാഴ്ച വിശ്വാസവോട്ട് തേടും.
ബിഎസ്പി, കോണ്‍ഗ്രസ്, ആര്‍എല്‍ഡി എന്നീ കക്ഷികള്‍ സഭയില്‍ നിന്നും വിട്ടുനില്‍ക്കുന്ന സാഹചര്യത്തിലാണ് മുലായം വിശ്വാസവോട്ട് തേടുന്നത്. വിശ്വാസ പ്രമേയാവതരണത്തില്‍ പങ്കെടുക്കുമെന്ന് ബിജെപി അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മുലായത്തിന് ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയുമെന്ന് ഉറപ്പാണ്.
ഏപ്രിലില്‍ ഉത്തര്‍പ്രദേസ് നിയസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ മുലായത്തിന് ഭൂരിപക്ഷം തെളിയിക്കാനുള്ള അവസാന അവസരമാണിത്. ജനവരിയിലാണ് നിയസഭാസമ്മേളനം ആരംഭിച്ചത്. സമ്മേളനത്തിന്റെ അവസാനദിവസമാണ് തിങ്കളാഴ്ച.












Click it and Unblock the Notifications