മുലായം സിംഗ് യാദവ് വിശ്വാസവോട്ട് നേടി
ലക്നൗ: ഉത്തര്‍പ്രദേശ് നിയമസഭയില്‍ മുഖ്യമന്ത്രി മുലായം സിംഗ് യാദവ് ഭൂരിപക്ഷം തെളിയിച്ചു. തിങ്കളാഴ്ച നിയമസഭയില്‍ അവതരിപ്പിച്ച വിശ്വാസപ്രമേയം പാസായി.
ബിഎസ് പിയും കോണ്‍ഗ്രസ്സും രാഷ്ട്രീയ ലോക്ദളും വിശ്വാസ പ്രമേയാവതരണത്തില്‍ പങ്കെടുത്തില്ല. സഭയിലുണ്ടായിരുന്ന ബിജെപി അംഗങ്ങള്‍ ഇടയ്ക്ക് വച്ച് ഇറങ്ങിപ്പോക്കു നടത്തി.
പ്രധാന പ്രതിപക്ഷ കക്ഷികള്‍ വിട്ടുനില്‍ക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നതിനാല്‍ പ്രമേയം പാസാക്കുമെന്ന് ഉറപ്പായിരുന്നു.
അതിനിടെ, കോണ്‍ഗ്രസ്സിന്റെ 15 എംഎല്‍എമാര്‍ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് കൈമാറിയിട്ടുണ്ട്.












Click it and Unblock the Notifications