ആലപ്പുഴയില്‍ വാഗണ്‍ നിര്‍മ്മാണ കേന്ദ്രം തുടങ്ങും
ദില്ലി: ആലപ്പുഴയില്‍ ഒരു വാഗണ്‍ നിര്‍മ്മാണ കേന്ദ്രം ആരംഭിക്കുമെന്ന് കേന്ദ്ര റയില്‍വേ മന്ത്രി ലാലു പ്രസാദ് യാദവ് പ്രഖ്യാപിച്ചു. സ്റീല്‍ ഇന്‍ഡസ്ട്രീസ് ഓഫ് കേരളയുമായി സഹകരിച്ചാണ് ഇതു നടപ്പിലാക്കുക.
ലോക്സഭയില്‍ റെയില്‍വേ ബജറ്റ് പ്രസംഗത്തിനിടെയാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. ഇതൊഴിച്ചാല്‍ ബജറ്റില്‍ കേരളം ആവശ്യപ്പെട്ട പല നിര്‍ദ്ദേശങ്ങളും അംഗീകരിച്ചിട്ടില്ല.
പുതുതായി പ്രഖ്യപിച്ച 32 തീവണ്ടികളില്‍ ഒന്ന് മാത്രമാണ് കേരളത്തിനുളളത്. തിരുവനന്തപുരം-ദില്ലി ഗരീബ്രഥ് ട്രെയിന്‍ ആഴ്ചയില്‍ രണ്ടു ദിവസമാണ്.












Click it and Unblock the Notifications