റെയില്‍വെ ബജറ്റ്: ചരക്കുകൂലിയില്‍ മാറ്റമില്ല
ദില്ലി: കേന്ദ്ര റെയില്‍വേ മന്ത്രി ലാലു പ്രസാദ് യാദവ് അവതരിപ്പിച്ച മൂന്നാമത്തെ റെയില്‍വേ ബജറ്റിലും തീവണ്ടി യാത്രാക്കൂലിയില്‍ വര്‍ദ്ധനവ് വരുത്തിയില്ല. ചരക്കുകൂലിയിലും മാറ്റമില്ല.
തിരുവനന്തപുരം-കന്യാകുമാരി, തൃശൂര്‍-ഗുരുവായൂര്‍ പാതകള്‍ ഇരട്ടിപ്പിക്കുമെന്നതാണ് കേരളത്തെ സംബന്ധിച്ച ബജറ്റിലെ സുപ്രധാന പ്രഖ്യാപനം. കേരളത്തിന് പുതിയ തീവണ്ടികളില്ല.
കൂടുതല്‍ റെയില്‍വേ കോള്‍ സെന്ററുകളും ടിക്കറ്റ് വെന്‍ഡിംഗ് മെഷീനുകളും സ്ഥാപിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനമുണ്ട്. റിസര്‍വേഷനില്ലാത്ത രണ്ടാം ക്ലാസ് കമ്പാര്‍ട്ട്മെന്റുകളിലെ തടി സീറ്റുകള്‍ മാറ്റി കുഷ്യന്‍ സീറ്റുകള്‍ സ്ഥാപിക്കും.












Click it and Unblock the Notifications