ഹിലാല്‍ മുഹമ്മദ് കോടതിയില്‍ ഹാജരായില്ല
മലപ്പുറം: ഹിലാല്‍ മുഹമ്മദ് മലപ്പുറം തിങ്കളാഴ്ച മലപ്പുറം ജുഡീഷ്യല്‍ മജിസ്ട്രേേറ്റ് ഒന്നാം ക്ലാസ് കോടതിയില്‍ ഹാജരായില്ല. പാസ്പോര്‍ട്ട് കോടതിയില്‍ നല്‍കിയ ശേഷം ബഹ്റിനിലേക്കു കടന്നെന്ന് പരാതിയില്‍ തിങ്കളാഴ്ച ഹാജരാവാന്‍ കോടതി ഹിലാലിനോട് ആവശ്യപ്പെട്ടിരുന്നു.
ഭീക്ഷണിപ്പെടുത്തി കൈക്കൂലി വാങ്ങിയ കേസില്‍ പ്രതിയായ ഹിലാല്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ട 1717047 നമ്പര്‍ പാസ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടെന്നു വാദിച്ച പ്രതിഭാഗം ഹിലാലിന് ഹാജരാകാന്‍ രണ്ടു ദിവസം വേണമെന്നും അഭ്യര്‍ഥിച്ചു. റദ്ദാക്കിയ പാസ്പോര്‍ട്ട് ഹാജരാക്കിയ ഹിലാലിന്റെ ജാമ്യം റദ്ദാക്കണമെന്നായിരുന്നു പ്രൊസിക്യൂഷന്‍ വാദം.












Click it and Unblock the Notifications