മദനിയെ ആക്രമിച്ച കേസ്: പ്രാഥമിക വാദം ചൊവ്വാഴ്ച തുടങ്ങും
കൊല്ലം: കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പിഡിപിനേതാവ് അബ്ദുള്‍ നാസര്‍ മദനി ആക്രമിയ്ക്കപ്പെട്ട കേസിന്റെ പ്രാഥമിക വാദം ചൊവ്വാഴ്ച ആരംഭിയ്ക്കും.
കൊല്ലം അതിവേഗ കോടതിയിലാണ് കേസിന്റെ വാദം നടക്കുക. പതിനാല് വര്‍ഷം മുമ്പ് ഇസ്ലാമിക് സേവ സംഘത്തിന്റെ ഉന്നതാധികാര സമിതി അധ്യക്ഷനായിരിക്കേ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മദനിയ്ക്ക് നേരെ ബോംബ് എറിഞ്ഞുവെന്നതാണ് കേസ്.
അന്നത്തെ ആക്രമണത്തില്‍ മദനിയുടെ ഒരു കാല്‍ നഷ്ടപ്പെട്ടിരുന്നു. പ്രാഥമിക വാദത്തിന്ശേഷം നടക്കുന്ന വിചാരണയ്ക്കായി മദനി കോടതില്‍ ഹാജരാകേണ്ടിവരും.
ഐഎസ്എസ് നേതാവായിരുന്ന മദനി മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ പ്രസംഗിച്ചുവെന്നാരോപിച്ച് മദനിയെ വധിയ്ക്കുക എന്ന ലക്ഷ്യത്തോടെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നാടന്‍ ബോംബ് എറിഞ്ഞുവെന്നാണ് ആരോപണം.
ശാസ്താംകോട്ട പൊലീസും ക്രൈം ബ്രാഞ്ചുമാണ് കേസന്വേഷണം നടത്തിയത്. എട്ട് പ്രതികളും 66 സാക്ഷികളുമാണ് കേസിലുള്ളത്. ഇതില്‍ നാലുപേരുടെ വിചാരണയാണ് ഇനി നടക്കാനുള്ളത്.












Click it and Unblock the Notifications