പി.ശങ്കരന്റെ വീട്ടില്‍ മോഷണം
കോഴിക്കോട്: കെപിസിസി ജനറല്‍ സെക്രട്ടറി പി. ശങ്കരന്റെ വീട്ടില്‍ മോഷണം. പത്തുപവന്റെ ആഭരണങ്ങളും 25,000 രൂപ വിലവരുന്ന ജര്‍മന്‍ നിര്‍മ്മിത പോക്കറ്റ് വാച്ചും 10,000 രൂപയുമാണ് നഷ്ടപ്പെട്ടത്. മൊത്തം ഒന്നേ കാല്‍ ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
മലാപ്പറമ്പ് ഫ്ലോറിക്കന്‍ റോഡിലെ വീട്ടില്‍ വലതുഭാഗത്തെ സ്വീകരണമുറിയുടെ വാതില്‍ കമ്പിപ്പാര ഉപയോഗിച്ച് മാറ്റി അകത്തുകയറി രണ്ടാമത്തെ വാതില്‍ കല്ലുകൊണ്ട് അടിച്ചുതകര്‍ത്താണ് മോഷണം നടത്തിയിരിക്കുന്നത്. അലമാര തുറന്ന് വസ്ത്രങ്ങള്‍ മുറിയില്‍ വാരിവിലിച്ചിട്ടിട്ടുണ്ട്.
ശനിയാഴ്ച രാത്രി ഏഴുമണിയോടെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ പോയ ശങ്കരനും കുടുംബവും തിങ്കളാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നകാര്യം അറിയുന്നത്. സംഭവത്തില്‍ നടക്കാവ് പൊലീസ് കേസെടുത്തു. വിരലടയാള വിദഗ്ധന്‍ സി. ശശികുമാര്‍ വീട്ടില്‍ പരിശോധന നടത്തി.












Click it and Unblock the Notifications