പാലൊളി കോടതിയില്‍ ഹാജരായി മാപ്പപേക്ഷിച്ചു
കൊച്ചി: മന്ത്രി പാലൊളി മുഹമ്മദ്കുട്ടി തിങ്കളാഴ്ച ഹൈക്കോടതിയില്‍ ഹാജരായി. താന്‍ നടത്തിയ പരാമര്‍ശത്തില്‍ ഖേദമുണ്ടെന്ന് വിശദീകരണ കുറിപ്പില്‍ വ്യക്തമാക്കിയ പാലൊളി തനിക്കെതിരെയുള്ള കേസ് പിന്‍വലിക്കണമെന്ന് കോടതിയോട് അപേക്ഷിച്ചു.
കോടതിയലക്ഷ്യക്കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് അദ്ദേഹം കോടതിക്ക് മുന്നിലെത്തിയത്. മനപ്പൂര്‍വം കോടതിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും നിരുപാധികം മാപ്പപേക്ഷിക്കുന്നെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
കലിക്കറ്റ് യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയന്‍ പൊതുസമ്മേളനത്തില്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് ഹൈക്കോടതി സ്വമേധയാ പാലൊളിക്കെതിരെ കേസെടുത്തത്.












Click it and Unblock the Notifications