സ്മാര്‍ട്ട് സിറ്റി: ചര്‍ച്ച തിങ്കളാഴ്ചയും തുടരുന്നു
തിരുവനന്തപുരം: കൊച്ചി സ്മാര്‍ട്ട് സിറ്റി സംബന്ധിച്ച ചര്‍ച്ചകള്‍ തിങ്കളാഴ്ചയും തുടരും. നിയമസഭാ സമ്മേളനത്തിന് മുമ്പായി സ്മാര്‍ട്ട് സിറ്റി പദ്ധതി സംബന്ധിച്ച അന്തിമതീരുമാനമുണ്ടാകുമെന്ന് ഞായറാഴ്ച നടന്ന ചര്‍ച്ചകള്‍ക്കു ശേഷം മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ അറിയിച്ചു.
ഞായറാഴ്ച ചീഫ് സെക്രട്ടറി ലിസ്സിജേക്കബിന്റെ നേതൃത്വത്തില്‍ ആറു മണിക്കൂര്‍ നീണ്ട് മാരത്തോണ്‍ ചര്‍ച്ചയെ തുടര്‍ന്നും തീരുമാനമുണ്ടാക്കാത്തതിനെ തുടര്‍ന്നാണ് തിങ്കളാഴ്ചയും ചര്‍ച്ച തുടരുന്നത്.
ഭൂവില,ചെയര്‍മാന്‍ സ്ഥാനം എന്നിവയില്‍ ഇനിയും ധാരണയായില്ലെന്നാണ് സൂചന. ചെറിയ പ്രശ്നങ്ങളാണ് നിലനില്‍ക്കുന്നതെന്നും നിയമസഭാ സമ്മേളനം തുടങ്ങുവമ്പോള്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ കഴിയുമെന്ന് ചര്‍ച്ചകള്‍ക്ക് ശേഷം മുഖ്യമന്ത്രി പറഞ്ഞു.
സ്മാര്‍ട്ട് സിറ്റിയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മലയാളിയെ തന്നെ നിയമിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യമാണ് ഇപ്പോള്‍ ചര്‍ച്ചയിലുള്ളതെന്ന് അറിയുന്നു. അതേ സമയം ടീകോമിലെ മലയാളി ഉദ്യോഗസ്ഥനെ ഈ സ്ഥാനത്തേക്ക് നിയമിക്കാമെന്നാണ് കമ്പനിയുടെ നിലപാട് എന്നുമറിയുന്നു.
ചീഫ് സെക്രട്ടറിക്ക് പുറമേ ഐടി സ്പെഷ്യല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍, ധനകാര്യ സെക്രട്ടറി ജോസ് സിറിയക്, നിയമസെക്രട്ടറി പി.എസ് ഗോപിനാഥന്‍, മുഖ്യമന്ത്രിയുടെ രാഷ്രടീയകാര്യ സെക്രട്ടറി കെ.എന്‍ ബാലഗോപാല്‍, ഐടി ഉപദേഷ്ടാവ് ജോസഫ് സി മാത്യു, ഇന്‍ഫോപാര്‍ക്ക് സിഇഒ വി.ജെ ജയകുമാര്‍ എന്നിവര്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ചു. ടീകോമിനു വേണ്ടി ഇന്‍റര്‍ നാഷണല്‍ എക്സിക്യൂട്ടീവ് ഡയറ്കടകര്‍ ഡോ. ഫരീദ് അബ്ദുള്‍റഹ്മാനും സീനിയര്‍ മാനേജര്‍ ബാബുജോര്‍ജും ചര്‍ച്ചയില്‍ പങ്കെടുത്തു.












Click it and Unblock the Notifications