Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓസ്കാര്‍ : ദ ഡിപ്പാര്‍ട്ടഡ് മികച്ച ചിത്രം

ലോസ്ഏഞ്ചലസ്: 2007ലേ മികച്ച ചിത്രത്തിനുളള ഓസ്കാര്‍ അവാര്‍ഡ് ദ ഡിപ്പാര്‍ട്ടഡ് കരസ്ഥമാക്കി. ഈ ചിത്രത്തിന്റെ സംവിധായകന്‍ മാര്‍ട്ടിന്‍ സ്കോര്‍സസിയാണ് മികച്ച സംവിധാകനുളള ഓസ്കാറിനു അര്‍ഹനായത്.

മികച്ച നടിക്കുള്ള പുരസ്കാരം ഹെലന്‍ മിറനു ലഭിച്ചു. ഫോറസ്റ് വിറ്റാക്കറാണ് മികച്ച നടനുള്ള പുരസ്കാരം നേടിയത്.

ദി ക്വീന്‍ എന്ന സിനിമയില്‍ ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞിയായി മികച്ച അഭിനയം കാഴ്ച വച്ചതിനാണ് ഹെലന്‍ മിറന്‍ ഓസ്കാര്‍ പുരസ്കാരത്തിന്‍ അര്‍ഹയായത്. ദി ലാസ്റ് കിംഗ് ഓഫ് സ്കോട്ട്ലന്റ് എന്ന ചിത്രത്തില്‍ ഇദി അമീനായി മികച്ച പ്രകടനം കാഴ്ചവച്ചതിനാണ് ഫോറസ്റ് വിറ്റാക്കര്‍ മികച്ച നടനുള്ള ഓസ്കാര്‍ അവാര്‍ഡ് കൈവരിച്ചത്.

മികച്ച വിദേശ ചിത്രത്തിനുളള പുരസ്കാരത്തിനു വേണ്ടി മത്സരിച്ച ഇന്ത്യന്‍ പ്രതീക്ഷയായ ദീപ മേത്തയുടെ വാട്ടര്‍ തഴയപ്പെട്ടു. ജര്‍മന്‍ ചിത്രമായ ദ ലൈവ്സ് ഓഫ് അദേഴ്സ് ആണ് ഈ വിഭാഗത്തില്‍ പുരസ്കാരം നേടിയത്.

മറ്റ് അവാര്‍ഡുകള്‍

  • മികച്ച സഹനടന്‍-അലന്‍ ആര്‍ക്കിന്‍(ലിറ്റല്‍ മിസ് സണ്‍ഷൈന്‍)

  • സഹനടി-ജെന്നിഫര്‍ ഹഡ്സണ്‍(ഡ്രീം ഗേള്‍സ്)

  • വിദേശ ചിത്രം- ദ ലൈവ്സ് ഓഫ് അദേഴ്സ് (ജര്‍മനി)

  • ആനിമേറ്റഡ് ഫീച്ചര്‍ ഫിലിം-ഹാപ്പി ഫീറ്റ്

  • ആനിമേറ്റഡ് ഹ്രസ്വചിത്രം-ദ ഡാനിഷ് പോയറ്റ്

  • ലൈവ് ആക്ഷന്‍ ഹ്രസ്വചിത്രം- വെസ്റ് ബാങ്ക് സ്റോറി

  • ഹ്രസ്വ ഡോക്യുമെന്ററി- ദ ബ്ലഡ് ഓഫ് യിന്‍ഘോ ഡിസ്ട്രിക്ട്

  • ഡോക്യുമെന്ററി ഫീച്ചര്‍- ആന്‍ ഇന്‍കണ്‍വീനിയന്റ് ട്രൂത്ത്

  • തിരക്കഥ (അഡാപ്റ്റഡ്)- വില്യം മോനഹന്‍(ദ ഡിപ്പാര്‍ട്ടഡ്)

  • തിരക്കഥ (ഒറിജിനല്‍)-മൈക്കള്‍ ആണ്ഡ്ട്ട്(ലിറ്റില്‍ മിസ് സണ്‍ഷൈന്‍)

  • സംഗീതം (സ്കോര്‍)-ഗുസ്താവോ സാന്റാവോലല്ല(ബാബേല്‍)

  • ഛായാഗ്രഹണം-ഗില്ലര്‍മോ നവാരോ(പാന്‍സ് ലേബിറിന്ത്)

  • എഡിറ്റിംഗ്-തെന്‍മ ഷൂന്‍മേക്കര്‍(ദ ഡിപ്പാര്‍ട്ടഡ്)

  • വിഷ്വല്‍ എഫക്റ്റ് സ് -ജോണ്‍ നോള്‍,ഹാല്‍ ഹിക്കല്‍, ചാള്‍സ് ഗിബ്സണ്‍,അലന്‍ ഹാള്‍ (പൈറേറ്റ്സ് ഓഫ് കരീബിയന്‍ : ദ ഡെഡ് മാന്‍സ് ചെസ്റ്)

  • മേക്കപ്പ്-ഡേവിഡ് മാര്‍ട്ടി,മോണ്ട്സെ റിബെ (പാന്‍സ് ലേബിറിന്ത്)

  • വസ്ത്രാലങ്കാരം- മിലെന കോനോനെറോ(മേരി അന്റോയ്നെറ്റ്)

  • ശബ്ദസംയോജനം-അലന്‍ റോബര്‍ട്ട് മറേ, ബബ് അസ്മാന്‍ (ലെറ്റേഴ്സ് ഫ്രം ഇവോജിമ)

  • ശബ്ദമിശ്രണം-മൈക്കല്‍ മിങ്ക് ളര്‍,ബോബ് ബീമര്‍, വില്ലി വില്ലി ബള്‍ട്ടണ്‍ (ഡ്രീം ഗേള്‍സ്)

  • കലാസംവിധാനം-യൂജീനിയോ കാബല്ലെറോ,പൈലര്‍ റെവ്യൂള്‍ട്ട (പാന്‍സ് ലേബിറിന്ത്).

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+