ക്വത്റോച്ചി പ്രശ്നം: പ്രധാനമന്ത്രി രാജിവെയ്ക്കണമെന്ന് ബിജെപി
ദില്ലി: ബോഫോഴ്സ് കേസിലെ മുഖ്യപ്രതി ഒട്ടോവിയോ ക്വത്റോച്ചി പിടിയിലായിട്ടും ഇന്ത്യയിലേയ്ക്കു കൊണ്ടുവരാന്‍ കഴിയാത്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രാജിവെയ്ക്കണമെന്ന് ബിജെപി.
പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയുടെ രാജിക്കാര്യം ഉന്നയിക്കുമെന്ന് ബിജെപി നേതാവ് വി.കെ മല്‍ഹോത്ര അറിയിച്ചു. ക്വത്റോച്ചി വിഷയത്തില്‍ ബിജെപി ശക്തമായ പ്രക്ഷോഭങ്ങള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യ ഫലപ്രദമായി ഇടപെടാത്തതുകൊണ്ടാണ് പിടിയിലായ ക്വത്റോച്ചിയ്ക്ക് അര്‍ജന്റീന ജാമ്യം അനുവദിച്ചത്- മല്‍ഹോത്ര ആരോപിച്ചു.
ചൊവ്വാഴ്ച രാവിലെ സഭ ആരംഭിച്ചപ്പോള്‍ മുതല്‍ ക്വത്റോച്ചി പ്രശ്നം ഉന്നയിച്ച് പ്രതിപക്ഷം ബഹളം തുടങ്ങിയിരുന്നു. ഇതിനെത്തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും നിര്‍ത്തിവച്ചു.












Click it and Unblock the Notifications