ജെയ്ഡ് ഗുഡി ഇന്ത്യയില്‍
ദില്ലി : സെലിബ്രിറ്റി ബിഗ് ബ്രദര്‍ ഷോയില്‍ ബോളിവുഡ് താരം ശില്പാ ഷെട്ടിയെ അപമാനിച്ചതിലൂടെ വിവാദം സൃഷ്ടിച്ച ബ്രിട്ടീഷ് താരം ജെയ്ഡ് ഗുഡി ഇന്ത്യയിലെത്തി. നാലു ദിവസത്തെ സന്ദര്‍ശനത്തിനാണ് ഇവര്‍ ഇന്ത്യയിലെത്തിയത്.
വിവാദത്തെ തുടര്‍ന്ന് ഇന്ത്യ സന്ദര്‍ശിക്കാനും ഷെട്ടിയുടെ കുടുംബാഗങ്ങളോട് നേരിട്ട് മാപ്പേക്ഷിക്കാനും ഇവര്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
എന്നാല്‍ യാത്രാ പരിപാടി വെളിപ്പെടുത്താത്ത സാഹചര്യത്തില്‍ ഗുഡി ശില്‍പ്പയുടെ കുടുംബത്തെ സന്ദര്‍ശിക്കുമോ എന്ന വ്യക്തമല്ല.












Click it and Unblock the Notifications