ബീഹാറില്‍ നാല് പൊലീസുകാരെ നക്സലുകള്‍ കൊന്നു
ലക്ഷിസരായ് (ബീഹാര്‍): ബീഹാറിലെ ലക്ഷിസരായ് ജില്ലയില്‍ നക്സലൈറ്റുകള്‍ നടത്തിയ ആക്രമണത്തില്‍ നാല് പൊലീസുകാര്‍ കൊല്ലപ്പെട്ടു.
ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ബീഹാര്‍ മിലിട്ടറി പൊലീസിന്റെ ഖയിരാ ഗ്രാമത്തിലുള്ള ക്യാമ്പില്‍ നിരോധിത സംഘടനയായ സിപിഐ (മാവോയിസ്റ്) വിഭാഗത്തില്‍പ്പെട്ടവര്‍ നടത്തിയ ആക്രമണത്തിലാണ് നാല് പൊലീസുകാര്‍ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ മറ്റ് മൂന്ന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ആക്രമത്തിനിടയില്‍ നക്സലൈറ്റുകള്‍ ആയുധങ്ങള്‍ കൊള്ളയടിയ്ക്കുകയും ചെയ്തിട്ടുണ്ട്.
ഇതിനുപുറമേ രണ്ട് റെയില്‍വേ സ്റേഷനുകളില്‍ മാവോയിസ്റ് ഗറില്ലകള്‍ പാളങ്ങള്‍ തകര്‍ക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിയ്ക്കുകയും ചെയ്തു.
ബോംബുകളും മറ്റും ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് ശേഷമാണ് അക്രമികള്‍ ധനൗരിയില്‍ രണ്ടുമീറ്ററോളം ദൂരത്തില്‍ പാളം തകര്‍ത്തത്. ഉറൈന്‍ സ്റേഷനില്‍ പത്തുമീറ്ററോളം നീളത്തില്‍ പാളം തകര്‍ത്തിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് നിരവധി തീവണ്ടി സര്‍വ്വീസുകള്‍ പ്രതിസന്ധിയിലായിരിയ്ക്കുകയാണ്.












Click it and Unblock the Notifications