പഞ്ചാബിലും ഉത്തരാഖണ്ഡിലും കോണ്‍ഗ്രസിന് തിരിച്ചടി
ദില്ലി: പഞ്ചാബിലും ഉത്തരാഖണ്ഡിലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിന് തിരിച്ചടി. പഞ്ചാബില്‍ അകാലി ദള്‍- ബിജെപി സഖ്യവും ഉത്തരാഖണ്ഡില്‍ ബിജെപിയും അധികാരത്തിലേക്ക്.
പഞ്ചാബില്‍ ആകെയുള്ള 117 സീറ്റില്‍ 65 സീറ്റുകള്‍ നേടി അകാലി ദള്‍- ബിജെപി സഖ്യം വ്യക്തമായ ഭൂരിപക്ഷം നേടി. കോണ്‍ഗ്രസിന് 43 സീറ്റാണുള്ളത്.
പഞ്ചാബിലെ ലാമ്പി നിയോജക മണ്ഡലത്തില്‍ നിന്നും മുന്‍മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍ വിജയിച്ചു. പഞ്ചാബിലെ ഇപ്പോഴത്തെ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പട്യാലയില്‍ 2908 വോട്ടിന് മുന്നിലാണ്.പരാജയത്തെ തുടര്‍ന്ന് അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു.
ഉത്തരാഖണ്ഡില്‍ ആകെയുള്ള 70 സീറ്റില്‍ ഇതുവരെ പ്രഖ്യാപിച്ച 53 സീറ്റില്‍ 27 എണ്ണം ബിജെപി നേടി. ഇവിടെ ബിജെപി തന്നെ അധികാരത്തിലേറുമെന്ന് ഒട്ടേറെ ഉറപ്പായിട്ടുണ്ട്.
മണിപ്പൂരില്‍ ഒരു കക്ഷിക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ തൂക്കുനിയമസഭ വരുമെന്ന് ഉറപ്പായി.












Click it and Unblock the Notifications