കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്വത്റോച്ചിയെ ജാമ്യത്തില്‍ വിട്ടു

  • By Staff
Google Oneindia Malayalam News

ദില്ലി: ബോഫോഴ്സ് കേസിലെ മുഖ്യപ്രതിയായ ഇറ്റാലിയന്‍ വ്യവസായി ഒട്ടാവിയോ ക്വത്റോച്ചിയ്ക്ക് അര്‍ജന്റീന ജാമ്യം അനുവദിച്ചു. അര്‍ജന്റീന വിട്ടുപോകരുതെന്ന വ്യവസ്ഥയോടെയാണ് ക്വത്റോച്ചിയ്ക്ക് ജാമ്യം അനുവദിച്ചത്.

ക്വത്റോച്ചിയെ അറസ്റുചെയ്തുവെന്ന വാര്‍ത്ത ഇന്ത്യയ്ക്ക് ലഭിച്ച ഫിബ്രവരി 23ന് തന്നെ ഇയാളെ ജാമ്യത്തില്‍ വിട്ടിരുന്നുവെന്നതാണ് പുതിയ വിവരം.

കുറ്റവാളികളെ കൈമാറുന്ന കരാര്‍ അനുസരിച്ച് ക്വത്റോച്ചിയെ വിട്ടുകിട്ടണമെന്ന് ഇന്ത്യ അര്‍ജന്റീനയോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യവുമായി സിബിഐ ഉദ്യോഗസ്ഥര്‍ അര്‍ജന്റീനയ്ക് പോകാനിരിയ്ക്കെയാണ് ഇയാള്‍ക്ക് ജാമ്യം അനുവദിച്ചുവെന്ന വാര്‍ത്ത വന്നത്. മാര്‍ച്ച് രണ്ടിന് അര്‍ജന്റീനയില്‍ എത്തത്തക്കവിധമായിരുന്നു സിബിഐ കേന്ദ്രം കാര്യങ്ങള്‍ നീക്കിയിരുന്നത്.

ക്വത്റോച്ചിയെ ജാമ്യത്തില്‍ വിട്ടതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് സിബിഐ ഡയറക്ടര്‍ വിജയ് ശങ്കര്‍ വ്യക്തമാക്കി. കേസ് നടപടികള്‍ക്കായി അര്‍ജന്റീന സര്‍ക്കാര്‍ ഇന്ത്യന്‍ സര്‍ക്കാറിന് വേണ്ടി ഒരു അഭിഭാഷകനെ നിയോഗിച്ചിട്ടുണ്ട്. അഭിഭാഷകനായ കാര്‍ലോസ് ഗുല്ലിമറോയാണ് ഇന്ത്യന്‍ സര്‍ക്കാറിന് വേണ്ടി നിയോഗിക്കപ്പെട്ടത്.

അന്താരാഷ്ട്ര കുറ്റാന്വേഷണ ഏജന്‍സിയായ ഇന്റര്‍പോള്‍ റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ള കുറ്റവാളിയായ ക്വത്റോച്ചിയെ ഫിബ്രവരി ആറിനാണ് ഇന്റര്‍പോള്‍ അറസ്റുചെയ്തതെന്നാണ് അറിവ്. അദ്ദേഹത്തെ കരുതല്‍ തടങ്കലില്‍ സൂക്ഷിച്ചിരുന്ന ഇന്റര്‍പോള്‍ 23നാണ് അറസ്റ് വിവരം പുറത്തുവിട്ടത്.

ക്വത്റോച്ചിയെ ഇന്ത്യയ്ക്ക് കൈമാറുന്നത് സംബന്ധിച്ച് എന്തൊക്കെ നടപടികളാണ് കൈക്കൊണ്ടതെന്ന് സത്യവാങ്മൂലം നല്‍കാന്‍ സുപ്രിം കോടതി സിബിഐയ്ക്ക് നോട്ടീസ് അയച്ചിരുന്നു. ക്വത്റോച്ചിയുടെ അറസ്റ്, തുടര്‍ന്നുള്ള ജാമ്യം എന്നിവ ഉന്നയിച്ചുകൊണ്ട് ഇരുപത് വര്‍ഷമായി നിലനില്‍ക്കുന്ന പ്രശ്നം വീണ്ടും ചൂടുപിടിപ്പിച്ച് കോണ്‍ഗ്രസ് സര്‍ക്കാറിനെ നേരിടാന്‍ ബിജെപി ശ്രമം തുടങ്ങിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X