Get Updates
Get notified of breaking news, exclusive insights, and must-see stories!

റയില്‍വേ ബജറ്റ് സ്വാഗതാര്‍ഹം: മുഖ്യമന്ത്രി

തിരുവനന്തപുരം: ലാലുപ്രസാദ് യാദവ് അവതരിപ്പിച്ച റയില്‍വേ ബജറ്റ് കേരളത്തെസംബന്ധിച്ച് സ്വാഗതാര്‍ഹമാണെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍.

ഏറെക്കാലത്തെ അവഗണനയ്ക്കുശേഷം റിയില്‍വേ വ്യവസായ ഭൂപടത്തില്‍ കേരളത്തിനും സ്ഥാനം ലഭിച്ചിരിയ്ക്കുകയാണ്. ഇതില്‍ കേന്ദ്രമന്ത്രിയോട് നന്ദിയുണ്ട്.

ഓട്ടോകാസ്റില്‍ ബോഗികള്‍ നിര്‍മ്മിക്കമെന്ന ആവശ്യം ദില്ലിയില്‍ വെച്ച് ഞാന്‍ ഉന്നയിച്ചിരുന്നു. ഒട്ടേറെപ്പേര്‍ക്ക് തൊഴില്‍ കിട്ടുന്ന സംയുക്ത സംരംഭമാണിത്. കേരളത്തിന്റെ ഒട്ടേറെ ആവശ്യങ്ങള്‍ ഈ ബജറ്റില്‍ അംഗീകരിയ്ക്കപ്പെട്ടു- അദ്ദേഹം ചൂണ്ടിക്കാട്ടി.

വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സഹായിയ്ക്കുന്ന ബജറ്റ് സാധാരണക്കാര്‍ക്ക് ഗുണംചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തിങ്കളാഴ്ച തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+