ഗുരുവായൂര്‍ ഉത്സവം ബുധനാഴ്ച മുതല്‍
തൃശൂര്‍: പത്തു ദിവസം നീണ്ടുനില്‍ക്കുന്ന ഗുരുവായൂര്‍ ഉല്‍സവത്തോടനുബന്ധിച്ചുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
ബുധനാഴ്ച നടക്കുന്ന ആനയോട്ടത്തോടെ ഉല്‍സവാഘോഷങ്ങള്‍ ആരംഭിക്കും. 37 ആനകള്‍ പങ്കെടുക്കുന്ന ആനയോട്ടം കിഴക്കേനടയിലെ മഞ്ജുളാല്‍ പരിസരത്തു ഉച്ച കഴിഞ്ഞു മൂന്നിന് നടക്കും.
ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഏഴാനകളെ ഓടിക്കും. ഇതില്‍ ആദ്യമെത്തുന്ന അഞ്ചാനകളെ ക്ഷേത്രത്തിനകത്തു പ്രവേശിപ്പിക്കും. ക്ഷേത്ര ഗോപുരത്തിനകത്തു ആദ്യം കടക്കുന്ന ആനയാവും വിജയി.
തുടര്‍ന്ന രാത്രി സ്വര്‍ണധ്വജത്തില്‍ സപ്തവര്‍ണക്കൊടി ഉയര്‍ത്തും. രാത്രിയാണ് കൊടിയേറ്റം. മാര്‍ച്ച് ഒന്‍പതു വരെ നീളുന്ന ഉല്‍സവ നാളുകളില്‍ മേല്‍പത്തൂര്‍ ഓഡിറ്റോറിയത്തില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറും. ക്ഷേത്രത്തിനകത്ത് മൂന്നു നേരം വാദ്യമേളങ്ങളോടെ കാഴ്ച ശീവേലിയും വടക്കേ നടയ്ക്കല്‍ തായമ്പകയും ഉണ്ടാകും.
അര കോടി രൂപയാണ് ഉല്‍സവ ചിലവിലേക്കായി മാറ്റിവച്ചത്. ഇതില്‍ 31 ലക്ഷം പ്രസാദ ഊട്ടിനും സദ്യയ്ക്കുമായി ചിലവഴിക്കും. കലാപരിപാടികള്‍ക്കായി അഞ്ചു ലക്ഷമാണ് നീക്കിവച്ചത്.












Click it and Unblock the Notifications