കണ്ണന്‍ ദേവന്‍ മലനിരയിലെ കയ്യേറ്റത്തിനെതിരെ നടപടിയെടുക്കും: മന്ത്രി
തിരുവനന്തപുരം: മൂന്നാര്‍ മേഖലയിലെ കണ്ണന്‍ദേവന്‍ മലനിരകളില്‍ നടക്കുന്ന കയ്യേറ്റങ്ങള്‍ക്കെതിരെ ക്രിമില്‍ നിയമനടപടികള്‍ സ്വീകരിയ്ക്കുമെന്ന് റവന്യൂ മന്ത്രി കെ.പി രാജേന്ദ്രന്‍ അറിയിച്ചു.
റവന്യൂ രേഖകളില്‍ കൃത്രിമം കാണിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെയും വ്യാജ പട്ടയങ്ങള്‍ ഉണ്ടാക്കിയവര്‍ക്കെതിരെയും കര്‍ശന നടപടികളുണ്ടാകും.
ഇടുക്കിജില്ലയിലെ അനധികൃത ഭൂമി കയ്യേറ്റങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്താനും വ്യാജ പട്ടയങ്ങള്‍ കണ്ടെത്താനുമായി ഇടുക്കി ജില്ലയിലെ സബ്കളക്ടര്‍മാരുടെ നേതൃത്വത്തില്‍ രണ്ട് ടാസ്ക് ഫോഴുസുകള്‍ രൂപീകരിയ്ക്കും. ഇവരുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ റദ്ദാക്കേണ്ട പട്ടയങ്ങള്‍ റദ്ദുചെയ്യും- മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications