Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍: ജലനിരപ്പ് കുറയുന്നു

ഇടുക്കി : മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി കുറയുന്നു. ഇതേതുടര്‍ന്ന് മുല്ലപ്പെരിയാറിലെ ജലമുപയോഗിച്ച് ലോവര്‍ക്യാമ്പില്‍ തമിഴ്നാട് നടത്തിവന്ന വൈദ്യുതി ഉത്പാദനം നിര്‍ത്തിവച്ചു.

അണക്കെട്ടില്‍ നിന്നും വെളളം കൊണ്ടുപോവുന്നത് തിങ്കളാഴ്ച മുതല്‍ തമിഴ് നാട് നിര്‍ത്തിവച്ചിരിക്കുകയാണ്. ജലനിരപ്പ് താഴ്ച തുടര്‍ന്നാല്‍ ഒരു മാസത്തിനകം തമിഴ്നാടിലേക്കുളള ജലമൊഴുക്ക് നിലയ്ക്കാനാണ് സാധ്യത.

തേക്കടി തടാകത്തിലെ ബോട്ടിങ്ങിനെയും ഇതു പ്രതികൂലമായി ബാധിക്കുമെന്നാണ് കരുതുന്നത്. തിങ്കളാഴ്ചത്തെ ജലനിരപ്പ് 111.5 അടിയാണ്. ഇത് 110 അടിയായി കുറഞ്ഞാല്‍ നിലവിലുളള ബോട്ട് ജെട്ടി ഒരു കിലോമീറ്റര്‍ ദൂരത്തേക്കു മാറ്റേണ്ടി വരും.

മുല്ലപ്പെരിയാറില്‍ നിന്നു വെളളം ലഭിച്ചില്ലെങ്കില്‍ മധുര, ശിവഗംഗ, രാമനാഥപുരം, തേനി, ഡിണ്ടിഗല്‍ എന്നീ ജില്ലകളിലെ കുടിവെളളം പോലും നിലയ്ക്കുമെന്നതിനാലാണ് തമിഴ് നാട് ജലമെടുക്കുന്നത് നിര്‍ത്തിയത്. നിലവിലെ ജലനിരപ്പ് 110 അടിയിലേക്ക് താഴ്ന്നാല്‍ തമിഴ്നാട്ടിലേക്കുളള ജലമൊഴുക്ക് മുഴുവനായും നിലയ്ക്കും.

കാല്‍നൂറ്റാണ്ടിനിടെ ഇതാദ്യമായാണ് തമിഴ് നാട് ഇത്ര കഠിനമായ ജലപ്രതിസന്ധി നേരിടുന്നത്. ഇതിനു മുമ്പ് 1989 മാര്‍ച്ച് ഒന്‍പതിന് ജലനിരപ്പ് 104 അടിയായി താഴ്ന്നതിനെ തുടര്‍ന്ന് തമിഴ്നാട്ടിലേക്കുളള ജലമൊഴുക്ക് നിലച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+