നരേന്ദ്രന്‍ കമ്മീഷന്‍: വിധി നേരിടുമെന്ന് മന്ത്രി
തിരുവനന്തപുരം: നരേന്ദ്രന്‍കമ്മിഷന്‍ റിപ്പോര്‍ട്ട് റദ്ദാക്കിയ സുപ്രീംകോടതി വിധി നേരിടാന്‍ നടപടിയെടുക്കുമെന്ന് നിയമമന്ത്രി എം. വിജയകുമാര്‍.
ഇതു സംബന്ധിച്ച് നിയമവിദഗ്ധരുമായുള്ള ചര്‍ച്ചകള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു. സുപ്രിംകോടതി വിധിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
സുപ്രീംകോടതി വിധിക്ക് ശേഷമുള്ള നിയമപ്രശ്നങ്ങള്‍ സര്‍ക്കാര്‍ പഠിച്ചു വരികയാണ്. റിവ്യൂ ഹര്‍ജി സാധ്യത പരിശോധിക്കുക, പുതിയ കമ്മിഷനെ നിയമിക്കുക, വിധിയുടെ പശ്ചാത്തലത്തില്‍ നിയമനങ്ങള്‍ തടസ്സപ്പെടാതിരിക്കാനുള്ള നടപടികള്‍ എടുക്കുക തുടങ്ങിയ വിഷയങ്ങളില്‍ എന്ത് നിലപാടെടുക്കണമെന്ന് യോഗം ചര്‍ച്ച ചെയ്തതായി മന്ത്രി പറഞ്ഞു.
നിയമന കാര്യങ്ങളിലടക്കം എന്തു നടപടിയെടുക്കണമെന്ന് ഉടന്‍ തീരുമാനിക്കും. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയും നിയമവകുപ്പും നിയമവിദഗ്ധരുമായുള്ള ചര്‍ച്ച തുടരും. മന്ത്രിസഭയിലും ഈ വിഷയം വിശദമായി ചര്‍ച്ച ചെയ്ത ശേഷമായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുകയെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി, നിയമമന്ത്രി, അഡ്വക്കേറ്റ് ജനറല്‍, നിയമവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.












Click it and Unblock the Notifications