യുകെയില്‍ മലയാളി നഴ്സുമാര്‍ക്ക് അവസരങ്ങള്‍
കൊച്ചി : വിദേശത്തെക്കു ചേക്കേറാന്‍ ആശിക്കുന്ന മലയാളി നഴ്സുമാര്‍ക്ക് യുകെയില്‍ സുവര്‍ണാവസരം. യുകെയിലെ വൃദ്ധസദനങ്ങളിലും ബുദ്ധിവൈകല്യമുളളവര്‍ക്കായുളള കേന്ദ്രങ്ങളിലുമാണ് ഒട്ടേറെ അവസരങ്ങള്‍ മലയാളി നഴ്സുമാരെ കാത്തിരിക്കുന്നത്.
ബ്രിട്ടനിലെ സ്വകാര്യ വൃദ്ധസദനങ്ങളില്‍ 20,000ലേറെ തൊഴിലവസരങ്ങള്‍ വരും വര്‍ഷങ്ങളിലുണ്ടാകുമെന്നാണ് യുകെയിലെ പ്രമുഖ പ്രവാസി തൊഴില്‍ സംഘടനയായ ബിസണ്‍ യുകെയുടെ അറിയിപ്പ്. ആയിരക്കണക്കിനു നഴ്സുമാരാണ് വരും വര്‍ഷങ്ങളില്‍ വിരമിക്കാനിരിക്കുന്നത്.
അതിനാല്‍ 2010നകം യുകെയില്‍ നഴ്സുമാരുടെ ധാരാളം ഒഴിവുകള്‍ ഉണ്ടാക്കുമെന്ന് ബിസണ്‍ മാനേജിങ് ഡയറക്ടര്‍ ചാള്‍സ് കെല്ലി ഉറപ്പിച്ചു പറയുന്നു. വൃദ്ധസദനങ്ങളിലും ബുദ്ധിമാന്ദ്യമുളളവര്‍ക്കും പഠനവൈകല്യം നേരിടുന്നവര്‍ക്കുമായുളള പ്രത്യേക കേന്ദ്രങ്ങളിലേക്കും നഴ്സുമാരുടെ സേവനം ആവശ്യമാണ്. ഇപ്പോള്‍ ഈ സ്ഥാപനങ്ങളിലെല്ലാം തന്നെ ജോലിക്കാരുടെ കുറവുണ്ട്.
ബ്രിട്ടനില്‍ നിലവില്‍ വന്ന പുതിയ പ്രവാസി നിയമം ഇന്ത്യന്‍ ഡോക്ടര്‍മാരുടെ തൊഴില്‍ സ്വപ്നങ്ങള്‍ക്കു തിരിച്ചടിയാക്കുനമെന്നതിനെ കുറിച്ച ആശങ്ക വേണ്ടെന്നാണ് ചാള്‍സിന്റെ അഭിപ്രായം. അതു നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത ബ്രട്ടീഷ് സര്‍ക്കാര്‍ കൊണ്ടു വന്ന നിയമമാണെന്നും കുറച്ചു കഴിഞ്ഞാല്‍ അതില്‍ മാറ്റം വരുമെന്നും അദേഹം പറഞ്ഞു. ഈ നിയമം നഴ്സുമാര്‍ക്ക് ബാധകമല്ല.












Click it and Unblock the Notifications