പാലൊളി മുഹമ്മദ് കുട്ടി രാജിവെയ്ക്കണം: ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: കോടതികള്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ കാര്യം ഏറ്റുപറഞ്ഞ് കോടതിയോട് മാപ്പപേക്ഷിച്ച മന്ത്രി പാലൊളിമുഹമ്മദ് കുട്ടി രാജിവെയ്ക്കണമെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.
കോടതിയെ അവഹേളിയ്ക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയെന്നാണ് പാലൊളി കോടതിയല്‍ സമ്മതിച്ചിരിയ്ക്കുന്നത്. ഈ സാഹചര്യത്തില്‍ അനന്തര നടപടിയ്ക്ക് കാത്തുനില്‍ക്കാതെ ജനാധിപത്യ മര്യാദയനുസരിച്ച് സ്ഥാനം രാജിവെയ്ക്കാന്‍ മന്ത്രി തയ്യാറാകണം.
ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിയ്ക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിസ്ഥാനം ഏറ്റെടുത്തയാള്‍ ഭരണഘടനാ ലംഘനം നടത്തിയിരിക്കുകയാണ്. അതിനാല്‍ അധികാരത്തില്‍ തുടരാനുള്ള ധാര്‍മ്മികവും നിയമപരവുമായ അവകാശം മന്ത്രിയ്ക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്.
ഭരണഘടനാ ലംഘനം നടത്തിയ ആള്‍ മന്ത്രിസഭയില്‍ തുടരുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.












Click it and Unblock the Notifications