മാര്‍ച്ച് അഞ്ചിന് റെയില്‍ ബന്ദ്
തിരുവനന്തപുരം: റെയില്‍വേ ബജറ്റിലെ കേരളത്തോടുള്ള കേന്ദ്ര അവഗണനയില്‍ പ്രതിഷേധിച്ച് മാര്‍ച്ച് അഞ്ചിന് റെയില്‍ ബന്ദ് നടത്തുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.കെ. കൃഷ്ണദാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മാര്‍ച്ച് അഞ്ചിന് സംസ്ഥാനത്തെ തെരഞ്ഞെടുത്ത റെയില്‍വേ സ്റേഷനുകളില്‍ തീവണ്ടി ഉപരോധിച്ചുകൊണ്ട് ഈ അവഗണനയ്ക്കെതിരെ ബിജെപി പ്രതിഷേധിക്കുമെന്ന് കൃഷ്ണദാസ് പറഞ്ഞു.
റെയില്‍വേയുടെ നെറികേടിനെയും എംപിമാരുടെ കഴിവ്കേടിനെയും വെള്ളപൂശാന്‍ വേണ്ടിയാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും റെയില്‍വേ ബജറ്റിനെ സ്വാഗതം ചെയ്തത്.ബജറ്റ് കേരളത്തെ പരിഗണിക്കുകയല്ല പരിഹസിക്കുകയാണ് ചെയ്തത്. ബജറ്റിനെ സ്വാഗതം ചെയ്തു കൊണ്ട് ജനങ്ങളെ വിഡ്ഢികളാക്കുകയാണ് ഭരണ പ്രതിപക്ഷ കക്ഷികള്‍ ചെയ്തത്. കോണ്‍ഗ്രസും മാര്‍ക്സിസ്റ് പാര്‍ട്ടിയും ഒരു പോലെ ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തത്- കൃഷ്ണദാസ് പറഞ്ഞു.












Click it and Unblock the Notifications