വിദ്യാഭ്യാസ രംഗത്തെ ചൂഷണം തടയും: വി.എസ്
തിരുവനന്തപുരം: മുതലാളിത്ത മൂലധനം വിദ്യാഭ്യാസ മേഖലയില്‍ അധീശത്വം സ്ഥാപിച്ചിരിക്കുകയാണെന്നും അത് സൃഷ്ടിക്കുന്ന അരാജകത്വത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്ര വി.എസ് അച്യുതാനന്ദന്‍.
സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങളുടെ ചൂഷണം തടയുന്നതിനായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്വാശ്രയ സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്‍ബിഎസ്, ഐഎച്ച്ആര്‍ഡി ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തുകവഴി സങ്കേതിക വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങള്‍ നടത്തുന്ന ചൂഷണം തടയാന്‍കഴിയും. ഇതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ഉടന്‍ ആരംഭിയ്ക്കും.
ഇടതുസര്‍ക്കാര്‍ കൊണ്ടുവന്ന സ്വാശ്രയ നിയമം ഈ വര്‍ഷം നടപ്പാക്കാന്‍ കഴിഞ്ഞില്ലെങ്കിലും സാമൂഹ്യ നീതി ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ശ്രമിയ്ക്കും- മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് എല്‍ബിഎസ് വനിതാ എന്‍ജിനീയറിംഗ് കോളജിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അമ്പത് ശതമാനം സീറ്റില്‍ സര്‍ക്കാര്‍ ഫീസ് വാങ്ങി കോളജുകള്‍ നടത്താനാവില്ല്െനന മാനേജ്മെന്റുകളുടെ വാദം അടിസ്ഥാന രഹിതമാണെന്ന് ചടങ്ങില്‍ അധ്യക്ഷതവഹിച്ച വിദ്യാഭ്യാസ മന്ത്രി എം.എ ബേബി പറഞ്ഞു.












Click it and Unblock the Notifications