റയില്‍വേ ബജറ്റില്‍ കേരളത്തിന് പരിഗണന ലഭിച്ചു: വിജയകുമാര്‍
തിരുവനന്തപുരം: ഇത്തവണത്തെ റെയില്‍വേ ബജറ്റില്‍ കേരളത്തിന് മുന്‍വര്‍ഷങ്ങളേക്കാള്‍ പരിഗണന ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി എം. വിജയകുമാര്‍. എങ്കിലും കേരളത്തിന്റെ ബാക്കി ആവശ്യങ്ങള്‍കൂടി നേടിയെടുക്കാന്‍ ശ്രമം തുടരുംമെന്നും അദ്ദേഹം പറഞ്ഞു.
ഷൊര്‍ണ്ണൂര്‍-മംഗലാപുരം പാതയുടെ വൈദ്യുതീകരണത്തിന് തുക നീക്കിവെയ്ക്കാത്തത് കേരളത്തെ സംബന്ധിച്ച് നഷ്ടമാണ്. മേല്‍പ്പാലങ്ങള്‍ പണിയാനും മതിയായ തുക മാറ്റിവെച്ചിട്ടില്ല. ഇനിയും പുതിയ തീവണ്ടികള്‍ അനുവദിയ്ക്കണം- അദ്ദേഹം ചൂണ്ടിക്കാട്ടി.
പാലക്കാട് ഡിവിഷന്‍ മാത്രം വിഭജിച്ച് സേലം ഡിവിഷന്‍ രൂപീകരിയ്ക്കുന്നതിനെയാണ് സംസ്ഥാനം എതിര്‍ക്കുന്നത്. മറ്റു ഡിവിഷനുകളുടെ ഭാഗം കൂടിയെടുത്ത് സേലം ഡിവിഷന്‍ രൂപീകരിയ്ക്കുന്നതില്‍ സംസ്ഥാനത്തിന് എതിര്‍പ്പില്ല.
പുതിയ ഡിവിഷന്‍ രൂപീകരിയ്ക്കുന്നതിനൊപ്പം തെക്കുപടിഞ്ഞാറന്‍ സോണ്‍ രൂപീകരിയ്ക്കണമെന്ന ആവശ്യം പ്രധാനമന്ത്രിയ്ക്ക് സമര്‍പ്പിയ്ക്കുകയും അദ്ദേഹം ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം, പാലക്കാട്, കൊങ്കണ്‍, സേലം, മധുര ഡിവിഷനുകള്‍ ഈ സോണില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, പാലക്കാട് സ്റേഷനുകള്‍ മാതൃകാ സ്റേഷനുകളായി വികസിപ്പിയ്ക്കണം.
ഇതിനായി എംപിമാരുടെ സഹകരണത്തോടെ സംസ്ഥാനം കൂട്ടായി പരിശ്രമിയ്ക്കണം. ഇതുസംബന്ധിച്ച് ദില്ലിയില്‍വെച്ച് ഉടന്‍ ചര്‍ച്ച നടത്തും. റയില്‍വേ വികസന കോര്‍പ്പറേഷന്‍ രൂപീകരിയ്ക്കുന്നതിനുള്ള റിപ്പോര്‍ട്ട് ഉടന്‍ തയ്യാറാക്കും- മന്ത്രി അറിയിച്ചു.












Click it and Unblock the Notifications