സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് ജാമ്യമില്ലാ വാറന്റ്
തിരുവനന്തപുരം: ജാതിപ്പേര് വിളിച്ചധിക്ഷേപിച്ചുവെന്ന കേസിലെ പ്രതിയായ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കെതിരെ ജില്ലാ സെഷന്‍സ് ജഡ്ജി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു.
കേസില്‍ പ്രതിയായിരിക്കേ കോടതിയുടെ അനുവാദമില്ലാതെ രാജ്യം വിട്ട് പുറത്തുപോയതിനാണ് സിഐ ബിജുവിനെതിരെ ജില്ലാ സെഷന്‍സ് ജഡ്ജി ഡി. പാപ്പച്ചന്‍ വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.
യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ ഭാഗമായി നടന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള മിഷന്‍ ടു കൊസോവ എന്ന പരിപാടിയ്ക്ക് വേണ്ടിയാണ് ബിജു കോടതിയുടെ അനുവാദമില്ലാതെ രാജ്യം വിട്ടത്.
1999ല്‍ കോവളം സ്വദേശിയായ രാജാമണിയെന്നയാളാണ് ബിജുവിനെതിരെ കേസ് ഫയല്‍ചെയ്തത്. കോവളം സബ്ഇന്‍സ്പെക്ടറായിരുന്ന കാലത്ത് ബിജു തന്നെ ജാതിപ്പേര് വിലിച്ച് അധിക്ഷേപിച്ചുവെന്നാണ് രാജാമണി പരാതിയില്‍ ആരോപിച്ചിരിയ്ക്കുന്നത്.












Click it and Unblock the Notifications