ആദായനികുതി ദാതാക്കളെ ബജറ്റ് നിരാശപ്പെടുത്തി
ദില്ലി: കേന്ദ്ര ധനമന്ത്രി പി. ചിദംബരം അവതരിപ്പിച്ച ബജറ്റ് ആദായ നികുതി ദാതാക്കളെ നിരാശപ്പെടുത്തി.
പുതിയ ബജറ്റില്‍ ആദായനികുതി ഒഴിവാക്കാനുള്ള വരുമാന പരിധി 1,10,000 വരെയാക്കിയിട്ടുണ്ട്. കോര്‍പ്പറേറ്റ് ആദായനികുതിയില്‍ മാറ്റം വരുത്തിയിട്ടില്ല. മറ്റുനികുതികളില്‍ നിന്നും ഒരു ശതമാനം വിദ്യാഭ്യാസ സെസ് ആയും മാറ്റിയിട്ടുണ്ട്.
വിലവര്‍ദ്ധനയുടെയും പണപ്പെരുപ്പത്തിന്റെയും പശ്ചാത്തലത്തില്‍ ആദായനികുതി പരിധി 30,000മുതല്‍ 50,000വരെ വര്‍ദ്ധിപ്പിക്കും എന്ന നികുതി ദാതാക്കളുടെ പ്രതീക്ഷയാണ് പുതിയ ബജറ്റോടെ അസ്ഥാനത്തായത്. വിദ്യാഭ്യാസ സെസ് 2 ശതമാനത്തില്‍ നിന്ന് മൂന്ന് ശതമാനമാക്കിയത് മൂലം ആദായനികുതി പരിധി 10,000 രൂപ കൂട്ടിയതിന്റെ ആനുകൂല്യം നികുതിദാതാക്കള്‍ക്ക് ഭാഗികമായി നഷ്ടപ്പെടും.
വനിതകളുടെ ആദായ നികുതി പരിധി 1,45,000 രൂപയാക്കിയിട്ടുണ്ട്. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇത് 1.95ലക്ഷം രൂപയാണ്.
ഡിവിഡന്റ് ഡിസ്ട്രിബ്യൂഷന്‍ ടാക്സ് 12.5 ശതമാനത്തില്‍ നിന്നും 15 ശതമാനമാക്കിമാറ്റുക വഴി ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്നവര്‍ക്കു മേലും പുതിയ ബജറ്റ് അമിത ഭാരം കൊണ്ടുവന്നിട്ടുണ്ട്.












Click it and Unblock the Notifications