സിഗരറ്റിനും ബീഡിക്കും വില കൂടും
ദില്ലി: സിഗരറ്റിനും ബീഡിക്കും വില കൂടും. കേന്ദ്രബജറ്റില്‍ ഈ രണ്ടിനത്തിനും എക്സൈസ് തീരുവ വര്‍ദ്ധിപ്പിച്ചു.
പുകയില വിരുദ്ധ പ്രചാരണത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് ഈ തീരുമാനമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പി.ചിദംബരം പറഞ്ഞു.
സിഗരറ്റിന് അഞ്ച് ശതമാനത്തോളമാണ് എക്സൈസ് തീരുവ കൂട്ടിയത്. യന്ത്രത്തില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ബീഡികള്‍ക്ക് 17 രൂപയില്‍ നിന്നും 24 രൂപയായും യന്ത്ര ഇതര ഉത്പാദിത ബീഡികള്‍ക്ക് ഏഴ് രൂപയില്‍ നിന്ന് 11 രൂപയായും തീരുവ കൂട്ടി.
ഒരു വര്‍ഷം 20 ലക്ഷം ബീഡി വരെ ഉത്പാദിപ്പിക്കുന്ന ബ്രാന്റ് ചെയ്യപ്പെടാത്ത ബീഡികളെ തീരുവയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പുകയില അടങ്ങിയിട്ടില്ലാത്ത പാന്‍ മസാലയുടെ എക്സൈസ് തീരുവ 66 ശതമാനത്തില്‍ നിന്നും 45 ശതമാനമായി കുറച്ചു. അതേ സമയം പുകയില അടങ്ങിയ പാന്‍ മസാലയുടെ എക്സൈസ് തീരുവ കുറച്ചിട്ടില്ല.












Click it and Unblock the Notifications