പെട്രോള്‍, ഡീസല്‍ എക്സൈസ് തീരുവ കുറച്ചു
ദില്ലി: പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ എട്ട് ശതമാനത്തില്‍ നിന്നും ആറ് ശതമാനമായി കുറച്ചു. അതേ സമയം തീരുവയില്‍ കുറവുണ്ടായെങ്കിലും അത് മൂലം പെട്രോള്‍, ഡീസല്‍ വിലയില്‍ കുറവുണ്ടാവില്ല.
തീരുവ കുറക്കുമെന്ന സര്‍ക്കാരിന്റെ വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിലാണ് ഫിബ്രവരി 16ന് പെട്രോള്‍, ഡീസല്‍ വില കുറച്ചതെന്നും ബജറ്റില്‍ ഈ വാഗ്ദാനം നടപ്പാക്കുകയാണ് ചിദംബരം ചെയ്തതെന്നും പെട്രോളിയം സെക്രട്ടറി എം.എസ്.ശ്രീനിവാസന്‍ പറഞ്ഞു.
അതിനാല്‍ ഇപ്പോള്‍ തീരുവ കുറച്ചതിന്റെ ഗുണം ഉപഭോക്താക്കള്‍ക്ക് കിട്ടില്ല. ഇപ്പോള്‍ എണ്ണക്കമ്പനികള്‍ ഒരു ലിറ്റര്‍ ഡീസല്‍ 1.35 രൂപ നഷ്ടത്തിലാണ് എണ്ണക്കമ്പനികള്‍ നല്‍കുന്നത്. തീരുവ കുറയുന്നതോടെ ഈ നഷ്ടം 0.48 രൂപ കുറയും. തീരുവ കുറയുന്നതിലൂടെ എണ്ണക്കമ്പനികള്‍ക്ക് പെട്രോളിന് ലിറ്ററിന് 0.47 രൂപ അധികം ലഭിക്കും.












Click it and Unblock the Notifications