കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്വത്റോച്ചി: സിബിഐ അര്‍ജന്റീനയ്ക്കു തിരിച്ചു

  • By Staff
Google Oneindia Malayalam News

ദില്ലി: ബോഫോഴ്സ് കേസിലെ പ്രതിയും ഇറ്റാലിയന്‍ വ്യാപാരിയുമായ ഒട്ടാവിയോ ക്വത്റോച്ചിയെ വിട്ടുകിട്ടുന്നതിനുളള നടപടികള്‍ക്കായി രണ്ടംഗ സിബിഐ സംഘം അര്‍ജന്റീനയിലേക്കു തിരിച്ചു. ഡയറക്ടര്‍ ഓഫ് പ്രൊസിക്യൂഷനും എസ് പിയും അടങ്ങുന്ന സംഘമാണ് ബ്യൂണസ് അയേഴ്സിലേക്കു പുറപ്പെട്ടത്.

ഇന്റര്‍പോള്‍ പുറപ്പെടുവിച്ചിട്ടുളള റെഡ്കോര്‍ണര്‍ നോട്ടീസിന്റെ അടിസ്ഥാനത്തില്‍ ഫിബ്രവരി ആറിനാണ് ക്വത്റോച്ചിയെ അര്‍ജന്റീനയില്‍ തടഞ്ഞു വച്ചത്. രാജ്യം വിട്ടുപോകരുതെന്ന വ്യവസ്ഥയില്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ നിന്നുളള അഭ്യര്‍ത്ഥന ലഭിച്ചാലും ഇക്കാര്യത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവാന്‍ 15 ദിവസം വേണ്ടിവരുമെന്ന് അര്‍ജന്റീന ഇന്ത്യയെ അറിയിച്ചിട്ടുണ്ട്.

ഇന്ത്യയെ പ്രതിനിധീകരിക്കാനായി അര്‍ജന്റീന നിയോഗിച്ച പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ച കാര്‍ലോസ് ഗുളളിറീമോ ഡാനീയറെ സഹായിക്കാനായി ഒരു അഭിഭാഷകനെ സിബിഐ ഏര്‍പ്പാടാക്കുമെന്നാണ് സൂചന.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X