Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്പീഡ് ഗവേണര്‍: നടപടി രണ്ടുമാസത്തിനകം പൂര്‍ത്തിയാക്കണം

ദില്ലി : സംസ്ഥാനത്തെ വാഹനങ്ങളില്‍ സ്പീഡ് ഗവേണര്‍ ഏര്‍പ്പെടുത്തുന്ന നടപടി രണ്ടു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കാലതാമസം വരുത്തിയതില്‍ കോടതി അതൃപ്തി അറിയിച്ചിട്ടുണ്ട്.

കേരളത്തിലെ മൊത്തമുള്ള 90,000 ഹെവിവാഹനങ്ങളില്‍ 18,000 എണ്ണത്തിലും സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിച്ചിട്ടുണ്ടെന്നും ബാക്കി വാഹനങ്ങളില്‍ ഇത് നടപ്പാക്കിവരുകയാണെന്നും അറിയിച്ചുകൊണ്ട് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം കോടതി തള്ളി.

ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി വ്യക്തമാക്കി പുതിയ സത്യവാങ്മൂലം സമര്‍പ്പിയ്ക്കാനും ജസ്റിസ് എസ്. ബി സിന്‍ഹ, ജസ്റിസ് മാര്‍ക്കണ്ഡേയ കജു എന്നിവരുള്‍പ്പെട്ട ബഞ്ച് ഉത്തരവിട്ടു.

സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിയ്ക്കണമെന്ന ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയ നാല് ഉദ്യോഗസ്ഥര്‍ നേരിട്ട് ഹാജരാകണമെന്ന് സുപ്രിം കോടതി ആവശ്യപ്പെട്ടിരുന്നു. കേസിന്റെ കാലത്ത് ഗതാഗത വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന ഷീലാ തോമസ്, ജി. രാജശേഖരന്‍, പി.ജി ടെന്‍സിംഗ്, ഇപ്പോഴത്തെ സെക്രട്ടറി ജിജി തോംസണ്‍ എന്നിവര്‍ ബുധനാഴ്ച കോടതിയില്‍ ഹാജരായി.

1986ല്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടും നടപടി ഇതേവരെ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കെഎസ്ആര്‍ടിസിയില്‍ പോലും ഇതിനുള്ള നടപടി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് കോടതി കറ്റപ്പെടുത്തി.

ഇത്തരം ഉത്തരവുകള്‍ നടപ്പാക്കേണ്ടത് ഉദ്യോഗസ്ഥരാണെന്നും അവര്‍ രാഷ്ട്രീയകക്ഷികളുടെ ആജ്ഞാനുവര്‍ത്തികളാവരുതെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+