എഡിബി: അടുത്ത മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചചെയ്യും
തിരുവനന്തപുരം: അഞ്ചു നഗരസഭകളിലെ സുസ്ഥിര നഗരവികസന പദ്ധതി നടത്തിപ്പിനായി എഡിബിയില്‍ നിന്നും വായ്പയെടുക്കാനുള്ള കരാര്‍ അടുത്ത മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
കരാറില്‍ ജനദ്രോഹ വ്യവസ്ഥകളൊന്നും വരാതിരിക്കാന്‍ സര്‍ക്കാര്‍ ഇടപെടും. സിപിഐ, ആര്‍എസ്പി എന്നീ കക്ഷികള്‍ എഡിബിയില്‍ നിന്നും വായ്പയെടുക്കുന്നതിനെ ശക്തമായി എതിര്‍ത്തിരുന്നു. എങ്കിലും പിന്നീട് ഇക്കാര്യം അംഗീകരിയ്ക്കുകയാണുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിര്‍ദ്ദിഷ്ട സ്മാര്‍ട്സിറ്റി പദ്ധതി സംബന്ധിച്ച് ടീകോം(ദുബായ് ടെക്നോളജി ആന്റ് മീഡിയ ഫ്രീസോണ്‍) അധികൃതരില്‍നിന്ന് മറുപടിയൊന്നും ലഭിച്ചിട്ടില്ല. കരാര്‍ സംബന്ധിച്ച് ചെറിയ പ്രശ്നങ്ങള്‍ ഉണ്ടെന്ന് അവര്‍ സൂചന നല്‍കിയിരുന്നു- മുഖ്യമന്ത്രി അറിയിച്ചു.
മന്ത്രിസഭായോഗതീരുമാനങ്ങള്‍ വിശദീകരിയ്ക്കുന്നതിനിടയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.












Click it and Unblock the Notifications