കേസ് വിജിലന്‍സ് കോടതിയിലേയ്ക്ക് മാറ്റാന്‍ ഹിലാല്‍ ഹര്‍ജി നല്‍കി
മലപ്പുറം: കൈക്കൂലിയുമായി ബന്ധപ്പെട്ട കേസായതിനാല്‍ തന്റെ പേരിലുള്ള കേസ് വിജിലന്‍സ് കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കൈക്കൂലിക്കേസ് പ്രതി ഹിലാല്‍ മുഹമ്മദ് ഹര്‍ജി നല്‍കി.
ഈ ഹര്‍ജിയില്‍ വ്യാഴാഴ്ച വാദം തുടരുമെന്ന് ജൂഡീഷ്യല്‍ ഒന്നാം ാസ് മജിസ്ട്രേട്ട് കോടതി അറിയിച്ചു. ഇതിനിടെ ജാമ്യവ്യവസ്ഥ ലംഘിച്ച് വിദേശയാത്ര നടത്തിയതിനാല്‍ ഹിലാല്‍ മുഹമ്മദിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച ഹര്‍ജി കോടതി തല്‍ക്കാലത്തേയ്ക്ക് മാറ്റിവെച്ചു.
കേസ് വിജിലന്‍സ് കോടതിയിലേയ്ക്ക് മാറ്റാനുള്ള ഹര്‍ജിയില്‍ തീരുമാനമെടുത്തശേഷം ക്രൈംബ്രാഞ്ചിന്റെ പരാതിയില്‍ വാദം തുടരുന്നകാര്യം തീരുമാനിയ്ക്കുമെന്നും കോടതി വ്യക്തമാക്കി. കൈക്കൂലിയുമായി ബന്ധപ്പെട്ടുള്ള കേസായതിനാല്‍ ജൂഡീഷ്യല്‍ ഫസ്റ് ാസ് കോടതിയ്ക്ക് വാദം കേള്‍ക്കാന്‍ അധികാരമില്ലെന്ന് കാണിച്ചാണ് ഹിലാലിന്റെ അഭിഭാഷകന്‍ ഹര്‍ജി നല്‍കിയത്.
പാസ്പോര്‍ട്ട് കോടതിയലിരിയ്ക്കേ ബഹറിനില്‍ പോയെന്ന് സൗദി പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഹിലാല്‍ വ്യക്തമാക്കിയതിനെത്തുടര്‍ന്നാണ് ക്രൈം ബ്രാഞ്ച് ഇയാളുടെ ജാമ്യം റദ്ദാക്കാന്‍ ഹര്‍ജി നല്‍കിയത്.
കോടതിയില്‍ സമര്‍പ്പിച്ച പാസ്പോര്‍ട്ട് റദ്ദാക്കിയതാണെന്നും പരിശോധനയില്‍ തെളിഞ്ഞിരുന്നു. ഫെബ്രുവരി 19ന് മുംബൈ വിമാനത്താവളം വഴിയാണ് ഇയാള്‍ ഇന്ത്യയിലേയ്ക്ക് മടങ്ങിയെത്തിയതെന്ന് ക്രൈംബ്രാഞ്ച് എസ്പി എം.പി ദിനേശിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.












Click it and Unblock the Notifications