കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പദ്ധതി നിര്‍വ്വഹണം കാര്യക്ഷമമാക്കണം: മുഖ്യമന്ത്രി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വികേന്ദ്രീകൃത ആസൂത്രണത്തിലും പദ്ധതി നടത്തിപ്പിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പരാജയപ്പെടുന്നതായി തോന്നുന്നുവെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍.

വാര്‍ഷിക പദ്ധതി നടത്തിപ്പില്‍ തുടര്‍ച്ചയായി വീഴ്ച വരുന്നുണ്ട്. പത്തുമാസം പിന്നിട്ടപ്പോഴും പഞ്ചായത്തുകള്‍ വാര്‍ഷിക പദ്ധതിയുടെ മൂന്നിലൊന്നും നഗരസഭകള്‍ നാലിലൊന്നും തുകമാത്രമേ ചെലവഴിച്ചിട്ടുള്ളു- മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ചൊവ്വാഴ്ച ചേര്‍ന്ന സംസ്ഥാന വികസന കൗണ്‍സില്‍ യോഗത്തില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

പദ്ധതി നിര്‍വ്വഹണത്തിനായി പ്രയാസപ്പെട്ട് തുക വകയിരുത്തിയിട്ടും അത് ചെലവഴിക്കാത്തത് കുറച്ചിലാണ്. സാമ്പത്തിക വര്‍ഷം അവസാനിയ്ക്കുന്നതിന് മുമ്പുള്ള മാസങ്ങളില്‍ പണം എങ്ങനെയെങ്കിലും ചെലവാക്കുകയാണ് ലക്ഷ്യം. ഇത് അഴിമിതിനടക്കാനുള്ള സാധ്യത വര്‍ധിപ്പിയ്ക്കും.

സാങ്കേതിക തടസ്സങ്ങളും നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നതുമാണ് പദ്ധതി നടത്തിപ്പിലെ വീഴ്ചകള്‍ക്ക് കാരണമാകുന്നത്. വകയിരുത്തിയ പണം എങ്ങനെയെങ്കിലും ചെലവഴിയ്ക്കുകയെന്നതല്ല അതത് പദ്ധതികള്‍ പൂര്‍ത്തിയാക്കുകയെന്നതായിരിക്കണം ഭരണ സ്ഥാപനങ്ങളുടെ ലക്ഷ്യം.

കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പും ഇഴഞ്ഞാണ് നീങ്ങുന്നത്. പഞ്ചായത്തുകള്‍ അധികാരം പരമാവധി ഉപയോഗപ്പെടുത്തണം. ഉദ്യോഗസ്ഥരെ പുനര്‍വിന്യസിയ്ക്കുന്നതാണോ തടസ്സങ്ങളുണ്ടാക്കുന്നതെന്ന് പരിശോധിയ്ക്കണം- അദ്ദേഹം പറഞ്ഞു.

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ പദ്ധതിനടത്തിപ്പിലെ അപാകതകളെക്കുറിച്ച് ചര്‍ച്ച ചെയ്ത യോഗത്തില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പദ്ധതി നടത്തിപ്പ് ഊര്‍ജിമാക്കുന്നതിനെക്കുറിച്ചും തീരുമാനങ്ങളുണ്ടായി.

തദ്ദേശസ്വയംഭരണമന്ത്രി പാലൊളി മുഹമ്മദ് കുട്ടി, മന്ത്രിമാരായ തോമസ് ഐസക്, എളമരം കരിം, എം. വിജയകുമാര്‍, ടി.യു കുരുവിള, മാത്യു ടി തോമസ്, എ.കെ ബാലന്‍, ചീഫ് സെക്രട്ടറി ലിസ്സി ജേക്കബ്, കോര്‍പ്പറേഷന്‍, നഗരസഭ, പഞ്ചായത്ത് പ്രതിനിധികല്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X