കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ക്രീമിലെയര്‍: പുതിയ കമ്മിഷനെ നിയോഗിക്കും
തിരുവനന്തപുരം: നരേന്ദ്രന് കമ്മിഷന് റിപ്പോര്‍ട്ട് റദ്ദാക്കിയ സുപ്രിം കോടതി വിധിയ്ക്കെതിരെ റിവിഷന്‍ ഹര്‍ജി നല്കാന് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
മന്ത്രിസഭായോഗതീരുമാനങ്ങള്‍ വിശദീകരിയ്ക്കുകയായിരുന്നു അദ്ദേഹം. പിന്നോക്ക വിഭാഗക്കാരിലെ മുന്നോക്കക്കാരെ കണ്ടെത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സ്ഥിരം കമ്മിഷനെ നിയോഗിക്കുന്നതിനും മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്.
ജസ്റിസ് രാജേന്ദ്രബാബുവിന്റെ അധ്യക്ഷതയിലായിരിക്കും കമ്മിഷനെ നിയമിയ്ക്കുക. മേല്ത്തട്ടു നിര്‍ണ്ണയം സംബന്ധിച്ച് ജസ്റിസ് നരേന്ദ്രന് കമ്മിഷന് റിപ്പോര്‍ട്ട സുപ്രിം കോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് പുതിയ കമ്മിഷനെ നിയമിക്കാന്‍ തീരുമാനിച്ചത്.
Comments
Story first published: Wednesday, February 28, 2007, 5:30 [IST]